Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightകടയിൽ നിന്ന് വാങ്ങിയ...

കടയിൽ നിന്ന് വാങ്ങിയ മല്ലിയിലയുണ്ടോ, കൂടെ ഒരു സവാളയും; വീട്ടിൽ ഒരു മല്ലിക്കാട് തന്നെ ഉണ്ടാക്കാം

text_fields
bookmark_border
coriander leaves
cancel

റികളിലും ബിരിയാണി പോലുള്ള മറ്റ് ഭക്ഷ്യവിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്തതാണല്ലോ മല്ലിയില. രുചിയും മണവും വർധിപ്പിക്കുന്നതിൽ മല്ലിയിലയുടെ പങ്ക് ഏറെ വലുതാണ്. സാധാരണയായി കടയിൽ നിന്ന് മല്ലിയില വാങ്ങുകയാണ് എല്ലാവരും ചെയ്യാറ്. എന്നാൽ, ഇവ പലപ്പോഴും രാസകീടനാശിനികൾ ഉൾപ്പെടെ തളിച്ച മല്ലിയിലയാവാനുള്ള സാധ്യതയുണ്ട്. കീടനാശിനികൾ തളിക്കാത്ത, ആരോഗ്യമുള്ള മല്ലിയില എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്താൻ കഴിഞ്ഞാൽ എത്ര നല്ലതായിരിക്കുമല്ലേ. എങ്കിൽ അതിനൊരു വഴിയുണ്ട്.

കടയിൽ നിന്ന് വാങ്ങിയ മല്ലിയില പോലും നമുക്ക് വീട്ടിൽ വളർത്തിയെടുക്കാം. രണ്ടു തണ്ട് മല്ലി, ഒരു വലിയ സവാളയുമാണ് ഇതിന് പ്രധാനമായും ആവശ്യം. മല്ലിയില വേരോടു കൂടിയ തണ്ടുകളാണ് വേണ്ടത്. മല്ലിയിലയുടെ ഇലകൾ മാറ്റി വേര് ഭാഗം മാത്രം മുറിച്ചെടുക്കണം.

ഇനി ഒരു സവാളയെടുത്ത് അതിന്റെ ഉൾഭാഗം മുഴുവനും ചുരണ്ടി കളഞ്ഞ് ഒരു പാത്രം പോലെയാക്കുക. താഴെ ഭാഗത്തേക്ക് ചെറിയ ഓട്ട വരുന്ന രീതിയിലാണ് ഉള്ളി ശരിയാക്കി എടുക്കേണ്ടത്. അതിൽ നേരത്തെ മുറിച്ചുവെച്ച വേരോടുകൂടിയ മല്ലി ഇറക്കിവെക്കുക. ശേഷം ഒരു ചെടിച്ചട്ടിയെടുത്ത് അതിൽ ചകിരിച്ചോറ് നിറച്ചു അതിലേയ്ക്ക് ഈ സവാള വെച്ച് കൊടുക്കാം. മുകളിൽ കുറച്ച് മണ്ണിടാം. മല്ലിയുടെ മേൽ മണ്ണാകാതെ ശ്രദ്ധിക്കണം. ശേഷം മിതമായ രീതിയിൽ നനക്കാം.

ഇടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കാൻ മറക്കരുത്. ഒരു വലിയ പ്ലാസ്റ്റിക് കുപ്പിയെടുത്ത് വായ്ഭാഗം മുറിച്ച് മല്ലിയില മൂടുന്ന വിധത്തിൽ കമിഴ്ത്തി വെക്കുകയും ചെയ്യാം. ആദ്യം തണലത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലത്. ഇലകൾ വന്നുതുടങ്ങുമ്പോൾ വെയിലുള്ള ഇടത്തേക്ക് മാറ്റാം.

മല്ലിയിലയുടെ ആരോ​ഗ്യ​ഗുണങ്ങൾ

  • വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. ഈ പോഷകങ്ങളോടൊപ്പം നാരുകൾ, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ കെ, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. മാത്രമല്ല, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും മല്ലിയിലയിലുണ്ട്.
  • മല്ലിയിലയിൽ വൈറ്റമിൻ സി, കരോട്ടിനോയ്ഡ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ചെങ്കണ്ണ്, മാക്യുലർ മൂലമുള്ള കാഴ്ച തകരാറുകൾ പരിഹരിക്കുന്നതിനും ഇവ വളരെ ഫലപ്രദമാണ്.
  • മല്ലിയിലയിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും ഗണ്യമായ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മല്ലിയിലയിലെ ആൽക്കലോയിഡുകളുടെയും ഫ്ലേവനോയിഡുകളുടെയും സമ്പന്നമായ അളവ് മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരൾ രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുന്നു.
  • മല്ലിയിലയിൽ വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, വൈറ്റമിൻ എയ്‌ക്കൊപ്പം ഈ രണ്ട് പോഷകങ്ങളും പ്രതിരോധശേഷി ക്രമേണ മെച്ചപ്പെടുത്താൻ സഹായിക്കും. വൈറ്റമിൻ സി വെളുത്ത രക്താണുക്കൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനും ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കും.
  • മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വീക്കം കുറയ്ക്കുവാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രാപ്തമാക്കുന്നു. ഇത് ആമാശയത്തിലെ അൾസർ, ദഹനക്കേട് എന്നിവയെ അകറ്റുവാൻ സഹായിക്കുന്നു. കൂടാതെ, മല്ലിയില കഴിക്കുന്നത് ഗ്യാസ്ട്രിക് മ്യൂക്കോസൽ സ്രവങ്ങളുടെ തോത് ഉയർത്തുന്നു, ഇത് ആമാശയത്തിലെ മതിലുകളെ ശക്തമായ ആസിഡുകളിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • മല്ലിയില പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ മെച്ചപ്പെടുത്താനും സഹായിക്കും. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അസ്ഥി സമ്പുഷ്ടമായ ധാതുക്കളാൽ സമ്പന്നമായ മല്ലിയില ആന്റി-ഇൻഫ്ലമേറ്ററി ഫംഗ്‌ഷൻ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയിൽ നിന്ന് എല്ലിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
  • മല്ലിയിലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, മലവിസർജ്ജനം, ഗ്യാസ് അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ വിവിധ ദഹന പ്രശ്നങ്ങൾക്കും ഇത് പഠിക്കുന്നു.

മല്ലിയില കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ

  • മല്ലിയില കഴുകി വൃത്തിയാക്കിയതിനു ശേഷം വേരുകൾ മുറിച്ച് മാറ്റാം. വിനാഗിരി ചേർത്ത വെള്ളത്തിൽ മല്ലിയില 5 മിനിറ്റ് നേരം മുക്കിവയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ ഒന്നുകൂടെ കഴുകാം. ശേഷം മല്ലിയില നിരത്തി വെള്ളം തോരാന്‍ വയ്ക്കാം. നന്നായി ഉണക്കിയെടുത്താൽ മല്ലിയില വേഗം കേടാകാതിരിക്കും. വിനാഗിരി ചേർത്ത വെള്ളത്തിൽ കഴുകുന്നതിനാൽ ഇലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാംശവും ചെളിയും എല്ലാം നന്നായി നീക്കംചെയ്തു കിട്ടുകയും ചെയ്യും.
  • മല്ലിയിലയുെട വേരു ഭാഗം മുറിച്ച് മാറ്റിയതിനു ശേഷം ടിഷ്യൂ പേപ്പറിലോ പത്ര പേപ്പറിലോ നന്നായി പൊതിഞ്ഞ് വായു കയറാത്ത കണ്ടെയ്നറിലെ അടച്ച് ഫ്രിജിൽ സൂക്ഷിക്കാം
  • മല്ലിയില നല്ലതായി കഴുകി അരിപ്പയിൽ വച്ചോ പത്ര പേപ്പറില്‍ നിരത്തിയോ വെള്ളം ഉണക്കിയെടുക്കാം. വായു കടക്കാത്ത ഒരു പാത്രത്തിൽ കാൽ ഗ്ലാസ് വെള്ളം ചേർത്ത് ഇൗ മല്ലിയില വേരോടെ ഇറക്കി വച്ച്, അടച്ച് ഫ്രിജിൽ വയ്ക്കാം. ഇങ്ങനെ ചെയ്താലും രണ്ടുമൂന്ന് ആഴ്ചയോളം മല്ലിയില കേടാകാതെ വയ്ക്കാം.
Show Full Article
TAGS:coriander agri info 
News Summary - grow healthy coriander leaves with the help of onions
Next Story