Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightഓണത്തിനൊരുമുറം...

ഓണത്തിനൊരുമുറം പച്ചക്കറി’; ആശയത്തിനും പദ്ധതിക്കും പത്താം പിറന്നാൾ

text_fields
bookmark_border
ഓണത്തിനൊരുമുറം പച്ചക്കറി’; ആശയത്തിനും പദ്ധതിക്കും പത്താം പിറന്നാൾ
cancel

ചെങ്ങന്നൂർ: ഓണത്തിനൊരുമുറം പച്ചക്കറിയെന്ന ആശയത്തിനും പദ്ധതിക്കുമിത് പത്താം പിറന്നാൾ. അവരവരുടെ കൈകളാൽ നട്ടുവളർത്തി അതിൽനിന്ന് വിഷമൊട്ടും തീണ്ടാത്ത ഒരുമുറം പച്ചക്കറികൾ കൊണ്ട് പാകംചെയ്ത് ഉപയോഗിച്ചാകട്ടെ 2026ലെ ഓണസദ്യ.വീട്ടാവശ്യത്തിനുള്ള വിഭവങ്ങള്‍ നമ്മളെല്ലാവരും വളരെ ആത്മാർത്തതയോടുകൂടി സ്വന്തം കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത് ഉപയോഗിക്കുന്നവരാണ്.

എന്നിരുന്നാലും ഉത്സവാഘോഷ കാലത്ത് പലരുടെ വീടുകളിലും ആവശ്യങ്ങൾക്കായി കാർഷിക വിഭവങ്ങള്‍ തികയാതെ വരികയും, അതു പരിഹരിക്കുന്നതിനായി നമ്മള്‍ വീണ്ടും അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന വിഷലിപ്തമായവയെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയും സംജാതമാകാറുണ്ട്. നല്ല മനസ്സും ദൃഢനിശ്ചയത്തോടെ ഈ വരുന്ന ഓണത്തിന് അവരവരുടെ കൃഷിയിടത്തില്‍ നിന്നും വിളവെടുക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചുള്ള സദ്യയെല്ലാവർക്കും കഴിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓണം ഇക്കുറി ആഗസ്റ്റ് 26നാണ്. ഏകദേശം വിളവുകാലം നോക്കിയാല്‍ 70 ദിവസത്തോടടുപ്പിച്ച് വിളവെടുക്കാമെന്ന രീതിയില്‍ മുൻകൂട്ടിക്കണ്ടുകൊണ്ട് തൈ നടീല്‍ ഈമാസം രണ്ട് അല്ലെങ്കിൽ, മൂന്നാം ആഴ്ചയില്‍ തന്നെ നടത്തണം, അതിന്റെ കൂടെ തന്നെ ഓരോ പച്ചക്കറി തടത്തിലും ഒരു ബെന്ദി പൂ തൈയ്യും നടണം. ഇടവപ്പാതിയുടെ വലിയ മഴ മാറിയാല്‍ പ്രാരംഭ പ്രവർത്തനങ്ങളാരംഭിക്കാം

മാവേലിക്കര സ്വദേശിയായ പി.സി. ഹരികുമാറെന്ന കൃഷി ഓഫിസർ സ്വന്തം വീട്ടിൽ പരീക്ഷിച്ച് വിജയിപ്പിച്ച ഈ പദ്ധതി 2015ൽ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പതിനായിരത്തോളം കുടുംബങ്ങളിൽ പരീക്ഷിച്ച് ജനഹൃദയങ്ങളിലെത്തിക്കാൻ കഴിഞ്ഞതോടെയാണ് സംസ്ഥാനം ഈ ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതി ഏറ്റെടുത്തത്.

2016ൽ തൃശൂർ ബാനർജി ക്ലബിൽ ഓൺലൈൻ കാർഷികവിപണിയുടെ രണ്ടാംവാർഷിക ചടങ്ങിൽ കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാറിൽനിന്ന് ആദരവ് ഏറ്റുവാങ്ങിയ ഹരികുമാർ, പദ്ധതി റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയതോടെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ സർക്കാർ പദ്ധതിയായി മാറുകയായിരുന്നു.

Show Full Article
TAGS:Kerala Agriculture Agriculture tips organic farming Agriculture Success Story 
News Summary - 'One generation of vegetables for Onam'; 10th birthday of the idea and project
Next Story