Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightപച്ചക്കറികൾ...

പച്ചക്കറികൾ തഴച്ചുവളരട്ടെ; മഴയായാലും വെയിലായാലും ഈയൊരു വളപ്രയോഗം മതി

text_fields
bookmark_border
tomato 098987
cancel

ഴക്കാലത്ത് പച്ചക്കറി കൃഷി അൽപം ശ്രമകരമാണ്. അതുകൊണ്ടു തന്നെ പതിവിൽ കവിഞ്ഞ ശ്രദ്ധ മഴക്കാലത്തെ കൃഷിക്ക് ആവശ്യവുമാണ്. അതേസമയം, മഴക്കാലത്തിന് അനുയോജ്യമായ കൃഷികളിലൂടെ മികച്ച വിളവ് ഉറപ്പാക്കുകയും ചെയ്യാം. പച്ചക്കറികൾ തഴച്ചുവളരാൻ ആവശ്യമായ എളുപ്പത്തിൽ തയാറാക്കാവുന്ന ഏതാനും ജൈവ വളങ്ങൾ ഇതാ.

ശീമക്കൊന്ന ഇലയും ചാണകക്കുഴമ്പും

ചാണകവും ശീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍, പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടും ഉപയോഗിക്കാം. പെട്ടെന്ന് അഴുകുന്നതാണു ശീമക്കൊന്നയില. ഇത് തടത്തില്‍ വിതറി അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് അല്‍പ്പം അങ്ങിങ്ങായി തളിക്കണം. ശേഷം അല്‍പ്പം മേല്‍മണ്ണ് വിതറണം. ഇവ രണ്ടും കൂടി ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ചീഞ്ഞ് പച്ചക്കറി വിളകള്‍ക്ക് നല്ല വളമാകും. ചീമക്കൊന്ന ഇല മണ്ണിലെ രോഗ കീടനിയന്ത്രണത്തിനും നല്ലതാണ്. വള പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ മുരടില്‍നിന്ന് അല്‍പ്പം മാറ്റി ചുറ്റുമാണിതു ചെയ്യേണ്ടത്. ഗ്രോബാഗില്‍ നട്ട പച്ചക്കറികള്‍ക്കും ഇങ്ങനെ ചെയ്യാം.




ഗോമൂത്രവും ചാണകത്തെളിയും

പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് അല്‍പ്പം ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളക് തുടങ്ങിയ വിളകളില്‍ കീട നീയന്ത്രണത്തിനായി തളിക്കാം. ആഴ്ചയിലൊരു തവണയിതു പ്രയോഗിക്കാം. മുരടിപ്പു മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും

റബര്‍ ഷീറ്റ് കഴുകിയ വെള്ളം അടുക്കളത്തോട്ടത്തില്‍ കീടനാശിനിയായി ഉപയോഗിക്കാം. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ ഈ വെള്ളം തളിച്ചാല്‍ മതി.

പുകയില കഷായം

പയറിലെ ചാഴിയെ തുരത്താന്‍ പുകയിലകഷായം നല്ലതാണ്. കൂടാതെ ഇല ചുരുട്ടിപ്പുഴു, വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ തുടങ്ങിയവയ്ക്ക് എതിരെയും പുകയില കഷായം ഗുണം ചെയ്യും.

Show Full Article
TAGS:Agri Info vegetable farming Farming tips 
News Summary - rain or shine let your vegetables flourish agri info
Next Story