Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightപച്ചക്കറികളിൽ...

പച്ചക്കറികളിൽ വാട്ടരോഗമുണ്ടോ? നിലം ഒരുക്കുമ്പോൾ തന്നെ ഇങ്ങനെ ചെയ്തുനോക്കൂ, തഴച്ചുവളരുന്നത് കാണാം

text_fields
bookmark_border
tomato
cancel

തക്കാളി, വഴുതന, മുളക് മുതലായ വിളകളിൽ ബാക്‌ടീരിയൽ വാട്ടരോഗം കാണാറുണ്ട്. പുളി രസം കൂടുതലുള്ള മണ്ണിൽ ഈ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായിരിക്കും. അത്തരം മണ്ണിൽ നിലം ഒരുക്കുമ്പോൾ തന്നെ ഒരു സെൻറ്റിന് രണ്ടര കിലോഗ്രാം കുമ്മായം ചേർക്കണം. രോഗസാധ്യത കുറയ്ക്കുന്നതിനോടൊപ്പം പോഷകമൂലകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നതിനും കുമ്മായ പ്രയോഗത്തിലൂടെ സാധിക്കും.

രോഗം ബാധിച്ച് വാടി നിൽക്കുന്ന ചെടികൾ അപ്പോൾ തന്നെ വേരോടെ പിഴുത് നശിപ്പിക്കണം. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുകയാണ് രോഗം ചെറുക്കുന്നതിനുള്ള മറ്റൊരു പോംവഴി. ശക്തി, മുക്തി, അനഘ എന്നീ തക്കാളി ഇനങ്ങളും നീലിമ, ഹരിത, ശ്വേത എന്നീ വഴുതിനയിനങ്ങളും ഉജ്ജ്വല, അനുഗ്രഹ എന്നീ മുളകിനങ്ങളും ഈ രോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.

മികച്ച വിളവിന് ഏതാനും കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

1. പച്ചക്കറികളില്‍ സാധാരണയായി വേനല്‍ക്കാലത്ത് കണ്ടുവരുന്ന വെള്ളീച്ച, മൈറ്റുകള്‍ എന്നിവ മൂലമൂണ്ടാകുന്ന മഞ്ഞളിപ്പും ഇലചുരുളലും തടയാന്‍ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതമൊ, വേപ്പിന്‍കുരുസത്തോ രണ്ടാഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് തളിക്കുക.

2. കുമിളുകള്‍ മൂലമുണ്ടാകുന്ന ഇലപ്പൊട്ടുരോഗം, വാട്ടരോഗം, വൈറസ് രോഗം എന്നിവക്ക് സ്യൂഡോമോണസ് ഫഌറന്‍സ് എന്ന മിത്ര ബാക്ടീരയ ഇടവിട്ടു തളിക്കുന്നത് നല്ലതാണ്. 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിക്കുക.

3. വീടുകളില്‍ നമുക്കുതന്നെ ഉണ്ടാക്കാവുന്ന ഫിഷ് അമിനോ ആസിഡ് ലായനി ചെടികളില്‍ തളിക്കുന്നത് പല കീടങ്ങളേയും നശിപ്പിക്കും.

4. എല്ലാറ്റിനും ഉപരി നമ്മുടെ പരിചരണവും ശ്രദ്ധയുമാണ് പച്ചക്കറിക്കൃഷിയില്‍ രോഗങ്ങളെ ഒഴിവാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മരുന്ന്. ദിവസേന ചെടികളെ സൂഷ്മമായി നിരീക്ഷിക്കുകയും കീടങ്ങളുടെ മുട്ടയും പുഴുക്കളും നശിപ്പിക്കുകയും ചെയ്യാവുന്നതാണ്.

5. 10 കിലോ പച്ചച്ചാണകം, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ എല്ലുപൊടി എന്നിവ ഇരട്ടി വെള്ളം ചേര്‍ത്ത് അടച്ചുവയ്ക്കുക. അഞ്ച് ദിവസം കഴിയുമ്പോള്‍ പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച ചട്ടികളിലും ചെടികള്‍ക്ക് ചുറ്റിലും ഒഴിച്ചുകൊടുക്കാവുന്നതാണ്.

Show Full Article
TAGS:Agri Info vegetable farming Farming tips 
News Summary - Ralstonia solanacearum in vegetables
Next Story