Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2025 5:24 PM GMT Updated On
date_range 17 Nov 2025 5:24 PM GMTകഞ്ഞിവെള്ളം വെറുതെ കളയേണ്ട, അടുക്കളത്തോട്ടത്തിലേക്ക് ഉഗ്രൻ കീടനാശിനിയാക്കാം
text_fieldsListen to this Article
നമ്മൾ അടുക്കളയിൽനിന്ന് ചുമ്മാ കളയുന്ന കഞ്ഞിവെള്ളം കൊണ്ട് അടുക്കളെ തോട്ടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഉഗ്രൻ ജൈവ കീടനാശിനി ഉണ്ടാക്കാൻ സാധിക്കും. ഇല കുരുടിപ്പ്, ഇലകളിലെ മഞ്ഞളിപ്പ്, വെള്ളീച്ച ശല്യം, വട്ട രോഗം എന്നിവയെല്ലാം ഈ എളുപ്പത്തിൽ തയാറാക്കാവുന്ന കഞ്ഞി വെള്ള കീടനാശിനി പ്രയോഗിച്ച് പ്രതിരോധിക്കാനാകും.
തയാറാക്കുന്ന വിധം
- ഒന്ന് ഒന്നര ലിറ്റർ കഞ്ഞിവെള്ളം രണ്ടുദിവസം വെച്ച് പുളിപ്പിക്കുക.
- ഇതിലേക്ക് മൂന്നു പിടി വേപ്പിൻ പിണ്ണാക്ക് ഇട്ട് ഒരു മണിക്കൂർ നേരം കുതിർക്കുക
- കുതിർന്ന വേപ്പിൻപിണ്ണാക്കും കഞ്ഞി വെള്ളവും നന്നായി ഇളക്കി അരിച്ചെടുക്കുക (വേസ്റ്റ് നചെടികളുടെ മൂട്ടിൽ വളമായി ഉപയോഗിക്കാം.)
- ലായനിയിലേക്ക് വെളുത്തുള്ളി ഒന്നോ രണ്ടോ അല്ലി മുഴുവനും ചതച്ച നീര് പിഴിഞ്ഞ് ചേർക്കുക
- ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി 250 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ നേർപ്പിച്ച് പ്രയോഗിക്കുക.
- ഈ ലായനി ആഴ്ചയിൽ മൂന്നു ദിവസം തളിക്കാവുന്നതാണ്.
Next Story


