Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightപച്ചക്കറിവിളകളിലെ...

പച്ചക്കറിവിളകളിലെ ഉറുമ്പുശല്യം പരിഹരിക്കാൻ ചില പൊടിക്കൈകൾ

text_fields
bookmark_border
ants 89797
cancel

ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കുന്നത് പതിവാണ്. അതേസമയം ചില ഉറുമ്പുകൾ കർഷകരുടെ മിത്രങ്ങളുമാണ്. മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കും. അതേസമയം ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദ മാർഗങ്ങൾ സ്വീകരിക്കുകയും വേണം.

• ഒരു കിലോഗ്രാം ചാരത്തില്‍ 250 ഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറിയാൽ ഉറുമ്പുകളെ തുരത്താം.

• അപ്പക്കാരവും പഞ്ചസാര പൊടിച്ചതും ചേർത്ത് നനയാതെ ചെടികളുടെ താഴെ വെക്കണം. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും. ഉറുമ്പിന്റെ കോളനിയില്‍ ഇവ അത് എത്തിക്കുന്നതുവഴി ഉറുമ്പുകള്‍ കൂട്ടത്തോടെ ചാവും.

• കടിക്കുന്ന ഉറുമ്പുകളെ തുരത്താൻ ഉണക്ക ചെമ്മീന്‍ പൊടിച്ചതിനൊപ്പം ബോറിക് പൗഡർ ചേർത്ത് ഉറുമ്പുള്ള സ്ഥലങ്ങളിൽ വെക്കാം.

• വൈറ്റ് വിനെഗര്‍ ഉറുമ്പിനെ ഇല്ലാതാക്കാൻ പറ്റിയ വസ്തുവാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്പ്രേ ചെയ്തുവെക്കാം.

• സോപ്പുവെള്ളം സ്പ്രേ ചെയ്ത് ഉറുമ്പിനെയകറ്റാം. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വെക്കാം.

• മുളകുപൊടി, ഉപ്പ് എന്നിവ വിതറുന്നതും ഉറുമ്പിനെ അകറ്റാൻ സഹായിക്കും. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്താലും മതി.

Show Full Article
TAGS:Farming tips agri info 
News Summary - Some tips to solve ant infestation in vegetable crops
Next Story