Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2025 6:12 PM GMT Updated On
date_range 2025-10-24T23:43:12+05:30കുരുമുളക് പടർത്തുന്നത് തെങ്ങിലാണോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം...
text_fieldsListen to this Article
നമ്മുടെ നാട്ടിൽ സാധാരണമായതിനാൽ കുരുമുളക് കൃഷി എല്ലാവർക്കും പരിചയമുള്ളതാണ്. പി.വി.സി പൈപ്പിലും കവുങ്ങ് അടക്കം മരങ്ങളിലും അല്ലാതെയുമെല്ലാം വള്ളിപടർത്തി വളർത്തുന്നത് കാണാറുണ്ട്.
എന്നാൽ തെങ്ങിൽ കുരുമുളക് പടർത്തുന്നുണ്ടെങ്കിൽ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രാഥമികമായ അഞ്ചുകാര്യങ്ങൾ ഇവയാണ്:
- തെങ്ങ് ഒമ്പത് മീറ്ററെങ്കിലും വളർന്ന ശേഷം കുരുമുളക് പടർത്തിത്തുടങ്ങുക. കുരുമുളകിന് വേണ്ടത്ര വെയിൽ ലഭിക്കാൻ ഇതുപകരിക്കും.
- തെങ്ങിൻ ചുവട്ടിൽനിന്നും ഒന്നര - ഒന്നേമുക്കാൽ അകലത്തിൽ രണ്ടടി കുഴിയെടുത്ത് വളങ്ങൾ ചേർത്ത് കുഴിമൂടി വേര് പിടിപ്പിച്ച് തണ്ടുകൾ നടാം.
- തെങ്ങിന്‍റെ വടക്ക് ഭാഗമാണ് കുഴിയെടുക്കാൻ അനുയോജ്യം.
- വള്ളി വളരുമ്പോൾ മണ്ണിലൂടെ തെങ്ങിൽ കയറ്റുകയോ താങ്ങുതടിയിൽ വളർത്തി നീളമെത്തുമ്പോൾ തെങ്ങിൽ ചേർത്ത് കെട്ടിക്കൊടുക്കുകയോ ചെയ്യാം.
- തെങ്ങിന് തടമെടുക്കുമ്പോൾ മണ്ണിൽ കിടക്കുന്ന കുരുമുളക് വള്ളി കിളച്ച് മുറിയാതിരിക്കാൻ ശ്രദ്ധിക്കണം.
Next Story


