പച്ച പിടിച്ച് ബാപ്പുവിന്‍റെ മുളക് കൃഷി: എടയൂർ മുളകിന് മാർക്കറ്റിൽ 300 രൂപ മുതൽ 400 രൂപ വരെ വില
text_fieldsബാപ്പു മുളക് തോട്ടത്തിൽ
കൽപകഞ്ചേരി: പച്ചമുളക് കൃഷിയിലൂടെ എങ്ങനെ ലാഭം കൊയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് കർഷകനായ കൽപകഞ്ചേരി തോട്ടായി സ്വദേശി എടത്തടത്തിൽ ബാപ്പു എന്ന മുഹമ്മദ് കുട്ടി. 24 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ബാപ്പു വിശ്രമിക്കാൻ തയാറായിരുന്നില്ല. പ്രവാസ ലോകത്തിരുന്ന് നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് നിറം പകരാൻ തൂമ്പയെടുത്ത് വയലിലേക്കിറങ്ങി.
ഒരേക്കർ വരുന്ന ഭൂമിയിൽ വെള്ളരി, മത്തൻ, കുമ്പളം, വെണ്ട, ചീര, വാഴ തുടങ്ങി വിവിധയിനം കൃഷികൾ ചെയ്യുന്നുണ്ടെങ്കിലും ഭൗമ സൂചികാ പദവി ലഭിച്ച് ലോക കാർഷിക ഭൂപടത്തിൽ സ്ഥാനം പിടിച്ച എടയൂർ മുളകിനോടായിരുന്നു ഏറെ പ്രിയം. മാർക്കറ്റിൽ ആവശ്യമേറിയതും നല്ല വില ലഭിക്കുന്നതുമായ ഈ മുളക് വിളവെടുക്കുന്നതിന്റെ അറുപത് ശതമാനവും കൊണ്ടാട്ടം ഉണ്ടാക്കുന്നതിനാണ് പോകുന്നത്.
പച്ചക്കറി കൃഷിയിൽ മണ്ണിൽ പൊന്ന് വിളയിക്കുന്ന ബാപ്പു കാർഷികരംഗത്ത് ഇനിയും വലിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ്.