Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകൃഷി വകുപ്പിന്‍റെ...

കൃഷി വകുപ്പിന്‍റെ സബ്സിഡി വിതരണം വൈകുന്നു; ഓണക്കാലത്തും വലഞ്ഞ് കർഷകർ

text_fields
bookmark_border
കൃഷി വകുപ്പിന്‍റെ സബ്സിഡി വിതരണം വൈകുന്നു; ഓണക്കാലത്തും വലഞ്ഞ് കർഷകർ
cancel

കേളകം: വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് സബ്സിഡി തുക ലഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ഓണത്തോടനുബന്ധിച്ചെങ്കിലും കുടിശ്ശിക അനുവദിക്കണമെന്ന ആവശ്യം ശക്തമായി. പദ്ധതികളുടെ ഭാഗമായി കൃഷി നടത്തിയ ശേഷം ആവശ്യമായ രേഖകളും ബില്ലുകളും സമർപ്പിച്ചിട്ടും തുക ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ പല പദ്ധതികളിലെയും ഗുണഭോക്താക്കൾ ഇപ്പോഴും സബ്സിഡിക്കായി കാത്തിരിക്കുകയാണ്.

പച്ചക്കറി കൃഷി, വിവിധ കാർഷിക വിളകൾ, യന്ത്രവത്കരണംഎന്നിവയിൽ തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് 50000 രൂപ വീ തമാണ് ലഭിക്കാനുള്ളത്. ഫലവൃക്ഷ ക്ലസ്റ്റർ പദ്ധതിയിൽ ഉൾപ്പെട്ട പൈനാപ്പിൾ, മാങ്ങ, ചക്ക, മു തലായവയുടെ സബ്‌സിഡി തുക, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഷെയ്‌ഡ് നെറ്റ് കൂൺ ഗ്രാമം പാക്ക് ഹൗസ്, ബഞ്ച് കവർ മുതലായവയുടെ സബ്‌സിഡി തുക, കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം അംഗീകരിച്ച ഫാം പ്ലാൻ ഗുണഭോക്താക്കൾക്കായുള്ള സബ്‌സിഡി തുക എന്നിവയും ഇതുവരെ ലഭിച്ചിട്ടില്ല.

ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി എത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവർക്ക് നീണ്ടുപോകുന്ന നടപടിക്രമങ്ങൾ നിരാശയുണ്ടാക്കുന്നു. ഓണത്തിനെങ്കിലും കർഷകരോട് കൃഷിവകുപ്പ് കനിയുമോ എന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്.

Show Full Article
TAGS:agriculture subsidy onam Season agriculture department Delaying 
News Summary - Delay in Agriculture Subsidy Distribution Puts Kelakam Farmers in Distress
Next Story