എടത്തനാട്ടുകരയിൽ കമുകുകളിൽ രോഗം പടരുന്നു; കർഷകർ ആശങ്കയിൽ
text_fieldsഅലനല്ലൂർ: എടത്തനാട്ടുകരയിൽ കമുകുകളിൽ വിവിധയിനം രോഗങ്ങൾ വ്യാപിക്കുന്നു. ഇലപുള്ളി രോഗവും പൂങ്കുല ചാഴിയുടെ വ്യാപനവുമുണ്ട്. ചെറിയ തൈകളാണ് കൂടുതലും നശിക്കുന്നത്. വേര് ചീഞ്ഞ് കമുക് ഉണങ്ങുക, കീടങ്ങൾ തൂമ്പിലെ നീര് ഊറ്റി കുടിച്ച് നശിപ്പിക്കുന്ന രോഗവുമുണ്ട്. നീര് ഊറ്റി കുടിച്ചാൽ തൂമ്പ് പുറത്ത് വരാതെ കമുക് പൂർണമായി നശിക്കും. പൂങ്കുല ചാഴിയുടെ ശല്യംമുള്ളതിനാൽ പൂങ്കുല വിരിഞ്ഞ ശേഷം ഉണങ്ങി പോവുകയാണ് പതിവ്. മരുന്ന് അടിച്ചാൽ തൊട്ടടുത്ത കമുക് തോട്ടങ്ങളിലെത്തി പൂങ്കുല ചാഴികൾ അവിടെയും ശല്യമുണ്ടാക്കുന്നു.
കീടനാശിനിയുടെ വീര്യം കുറഞ്ഞാൽ വീണ്ടും പൂങ്കുല ചാഴി തിരിച്ച് വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. ഇലപ്പുള്ളി, മഞ്ഞളിപ്പ് രോഗങ്ങൾ വർധിച്ചതോടെ മിക്ക കമുക് കൃഷിക്കാരും കൃഷി ഒഴിവാക്കുകയാണ്. കൂലി ചെലവും, നിരന്തരം മരുന്ന് പ്രയോഗവും നടത്താൻ കർഷകർക്ക് കഴിയുന്നില്ല. രോഗം വർധിച്ചതിനാൽ നാല് വർഷത്തോളമായി അടക്കയുടെ വിളവ് വളരെ കുറഞ്ഞിട്ടുണ്ട്. വെള്ളം കൂടുതൽ ഉള്ള ഭാഗങ്ങളിൽ ഇത്തരം രോഗങ്ങൾ ഉണ്ടാവാറുണ്ട്. വലിയ ചാല് കീറി വെള്ളം ഒഴുവാക്കിയാൽ ഇത്തരം രോഗങ്ങളുടെ കുറവ് കണ്ടിരുന്നു.
നീര് ഇല്ലാത്ത ഭാഗങ്ങളിലും ഇത്തരംരോഗം വ്യാപകമായതോടെയാണ് കർഷകർ ആശങ്കയിലായത്. മറ്റ് കൃഷികളെ അപേക്ഷിച്ച് കമുകുകളിലാണ് അടുത്തിടെ കൂടുതൽ രോഗങ്ങൾ കണ്ട് വരുന്നതെന്നും, മണ്ണ് പരിശോധനവും നിരന്തരം മരുന്ന് പ്രയോഗവും നടത്തിയാൽ മാത്രമേ വന്ന രോഗത്തെ മാറ്റിയെടുക്കാൻ ഒരു പരിതി വരെ സാധിക്കു എന്ന് കൃഷി ഓഫിസർ അപിപ്രായപ്പെട്ടു. എടത്തനാട്ടുകരയിൽ ഉപ്പുകുത്ത് രോഗം ബാധിച്ച കമുക്


