Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightചെറിയ വനം, ഒത്ത നടുവിൽ...

ചെറിയ വനം, ഒത്ത നടുവിൽ വീട്, ചുറ്റിലും പച്ചക്കറികളും കായ്കനികളും; നടി സമീറ റെഡ്ഡിയുടെ ഹരിതഭവനം

text_fields
bookmark_border
sameera reddy
cancel
camera_alt

സമീറ റെഡ്ഡി പങ്കുവെച്ച ചിത്രങ്ങൾ

പച്ചപ്പുനിറഞ്ഞ വനം പോലെ തോന്നിക്കുന്ന ചെറിയ ഇടം. അതിന്റെ ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന രമ്യഹർമം. എന്നാൽ വീടിനുചുറ്റും വെറുതെ ഭംഗിക്കുവേണ്ടി നട്ടുപിടിപ്പിച്ച മരങ്ങളോ ചെടികളോ അല്ല. നല്ല പച്ചക്കറികളും കായ്കനികളും നൽകുന്ന കാർഷികപാടം പോലെ സമാനമായ മരങ്ങളും ചെടികളും. ഇതാണ് നടി സമീറ റെഡ്ഡി ജീവിതത്തിൽ യാഥാർഥ്യമാക്കിയ സ്വപ്നം.

ഗോവയിലെ തന്റെ വീട്ടിലെ സമൃദ്ധമായ ഉദ്യാനവും ജീവിതശൈലിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. മുംബൈയിലെ നഗരജീവിതം പൂർണമായും ഉപേക്ഷിച്ച് ഗോവയിലേക്ക് താമസം മാറ്റിയ താരം, പഴങ്ങളും പച്ചക്കറികളും ഔഷധച്ചെടികളും നിറഞ്ഞ തന്റെ ഉദ്യാനത്തിലൂടെ നടക്കുന്ന വിഡിയോ പങ്കുവെച്ചതാണ് ഇപ്പോൾ വൈറൽ.

മരനിബിഡമായ ഒരു ചെറിയ വനത്തിനുള്ളിലാണ് സമീറയുടെ വീട്. സാധാരണ വീടുകളിലെപ്പോലെ ഭംഗിക്കായുള്ള ചെറിയ പുൽത്തകിടികൾക്ക് പകരം, കവുങ്ങ്, മുള, വേപ്പ്, ചിക്കു തുടങ്ങിയ ഉയരമുള്ള മരങ്ങൾ വീടിനുചുറ്റും. 18ഓളം തെങ്ങുകളുണ്ട് തോട്ടത്തിൽ. കൂടാതെ കശുമാവ്, ബ്രെഡ് ഫ്രൂട്ട് (കടച്ചക്ക), വാഴ, കറിവേപ്പ് എന്നിവയും താരം കൃഷി ചെയ്യുന്നുണ്ട്.

അലങ്കാരത്തിന് അപ്പുറം പ്രയോജനകരമായ മരങ്ങൾക്കാണ് താരം മുൻഗണന നൽകിയിരിക്കുന്നത്. ഒറ്റ സീസണിൽ 350ലധികം മാമ്പഴങ്ങൾ നൽകിയ കൂറ്റൻ മാവാണ് ഇതിലെ പ്രധാന ആകർഷണം. വീട്ടിലേക്കുള്ള പഴങ്ങളും ഔഷധങ്ങളും പച്ചക്കറികളും യാതൊരു രാസവളപ്രയോഗവുമില്ലാതെ ഉദ്യാനത്തിൽനിന്ന് നേരിട്ട് അടുക്കളയിലെത്തിക്കുന്ന 'ഫാം-ടു-ടേബിൾ' ശൈലിയാണ് താരം പിന്തുടരുന്നത്. ബാല്‍ക്കണിയിലോ ടെറസിലോ പോലും ചട്ടികളിൽ ചീരയും തക്കാളിയും പച്ചമുളകും നട്ട് ഇത് ചെയ്യാവുന്നതാണ്. കൂടാതെ, അടുക്കളയിലെ അവശിഷ്ടങ്ങളും ഉദ്യാനത്തിലെ പാഴ്വസ്തുക്കളും വെറുതെ കളയാതെ കമ്പോസ്റ്റാക്കി തിരികെ മണ്ണിലേക്ക് തന്നെ നൽകുന്ന സുസ്ഥിര ശൈലിയും താൻ പിന്തുടരുന്നുവെന്ന് സമീറ പറയുന്നു.

പുറത്തെ മണ്ണിൽ മാത്രമല്ല, വീടിന്റെ മുകളിലെ ബാല്‍ക്കണികളിലും ടെറസുകളിലും പച്ചപ്പിന്റെ മനോഭൃശ്യം ഒരുക്കിയിട്ടുണ്ട് ഗോവയിൽ. ഇളം മഞ്ഞ നിറത്തിലുള്ള കെയ്ൻ ചെയറുകളും ഹാങ്ങിങ് എഗ് ചെയറുകളും പനയോലകൾക്കിടയിലായി സജ്ജീകരിച്ചിട്ടുണ്ട്. വീടിന്റെ ഏത് ചെറിയ കോണും പ്രകൃതിയോട് ചേർന്നിങ്ങുന്ന ഇടമാക്കി മാറ്റാനാണ് താനെന്നും ശ്രമിച്ചതെന്നാണ് താരത്തിന്റെ ഭാഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Agriculture News Celebrity home Sameera Reddy organic farming 
News Summary - Green Home: Actress Sameera Reddy’s Eco-Friendly Haven Amidst Nature
Next Story