Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right45 ദിവസം കൊണ്ട് വിളവ്;...

45 ദിവസം കൊണ്ട് വിളവ്; ‘ബീൻസ്’ നമ്മുടെ തോട്ടത്തിലും എളുപ്പത്തിൽ വളർത്താം

text_fields
bookmark_border
45 ദിവസം കൊണ്ട് വിളവ്; ‘ബീൻസ്’ നമ്മുടെ തോട്ടത്തിലും എളുപ്പത്തിൽ വളർത്താം
cancel

സ്ഥലപരിമിതി കാരണം കൃഷിയിൽ താൽപര്യമില്ലാത്തവർക്ക് നട്ടുവളർത്താൻ പറ്റിയ പച്ചക്കറിയാണ് ബീൻസ്. കടുംതണുപ്പിൽ മാത്രമാണ് ബീൻസ് വളരുകയെന്നത് യഥാർഥ കാര്യമല്ല. എന്നാൽ ചെറിയ തണുത്ത കാലാവസ്ഥ ആവശ്യമാണ്. നാട്ടില്‍ നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ ബീന്‍സ് കൃഷിക്ക് അനുയോജ്യം. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണില്‍ നന്നായി വളരും.

ബീന്‍സ് ഇനത്തിലും രണ്ടു തരം ഉണ്ട്. പടരുന്നവയും കുറ്റിച്ചെടിയും. ബട്ടര്‍ ബീന്‍സും കെന്‍റക്കി വണ്ടറും പടര്‍ന്നുവളരുന്ന ഇനങ്ങളാണ്. പൂസ പാർവതിയും അര്‍ക്കാ കോമളവും കുറ്റിച്ചെടികളാണ്.

മൂന്നാറിലെ കുണ്ടള സാന്‍ഡോസ് കോളനിയില്‍ ആദിവാസി വിഭാഗത്തിൽപെട്ട മുതുവാന്‍ സമുദായക്കാര്‍ അരക്കൊടി, മുരിങ്ങ ബീന്‍സ്, പട്ടാണി, ബട്ടര്‍ എന്നിവ വളർത്തുന്നുണ്ട്. ഇടുക്കി വട്ടവടയിൽ 400 ഹെക്ടര്‍ സ്ഥലത്ത് ബീന്‍സ് കൃഷിയുണ്ട്. വട്ടവടയിൽ ചാണകവും പച്ചിലവളവുമാണ് അടിവളം നൽകുന്നത്. സാധാരണ കാണുന്നത് സെലക്ഷന്‍ ബീന്‍സ് ആണ്. ചൈനീസ് ലോങ് ബീന്‍സ്, ഫ്രഞ്ച് ഗ്രീന്‍ ബീന്‍സ് എന്നിവ വ്യത്യസ്ത ഇനങ്ങളാണ്. ഇറ്റാലിയന്‍ അഥവാ റൊമാനോ വീതിയുള്ള ഇനമാണ്. പര്‍പ്പിള്‍ ബീന്‍സ്, സ്‌നാപ് ബീന്‍സ്, യെല്ലോ വാക്‌സ് ബീന്‍സ്, ബീന്‍ മാസ്‌കോട്ട് എന്നിവയാണ് മറ്റിനങ്ങൾ.

കൃഷി ചെയ്യേണ്ടത് എങ്ങനെ?

വിത്തുപാകിയാണ് കൃഷി. ഗ്രോബാഗിലോ ചട്ടിയിലോ ഉണങ്ങിയ ആട്ടിന്‍കാഷ്ഠവും ഒരുപിടി വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത മണ്ണിൽ വിത്തുപാകി മണ്ണിട്ട് മൂടാം. പിന്നീട് തൈകള്‍ പറിച്ചുനടാം. നടുമ്പോൾ വരികള്‍ തമ്മില്‍ ഒരടിയും ചെടികള്‍ തമ്മില്‍ അരയടിയുമാണ് അകലം പാലിക്കേണ്ടകത്.

ആദ്യം മണ്ണ് നന്നായി കിളച്ചിളക്കി നനക്കണം. സെന്‍റൊന്നിന് രണ്ട് കിലോഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണിളക്കണം. രണ്ടാഴ്ചക്കുശേഷം 80 കിലോ ജൈവവളം അടിവളമായി നല്‍കാം. രണ്ടാഴ്ചയിലൊരിക്കല്‍ കളകള്‍ നീക്കി മണ്ണ് കൂട്ടണം. ബീന്‍സിന്റെ വള്ളികള്‍ വളരാന്‍ ഏകദേശം 30 മുതല്‍ 40 ദിവസം വരെ വേണ്ടിവരും. വള്ളികള്‍ക്ക് താങ്ങുനല്‍കണം.

രണ്ടാഴ്ചത്തെ ഇടവേളകളില്‍ മേല്‍വളം നൽകണം. നട്ട് ഒരുമാസമാകുമ്പോൾ പൂക്കാന്‍ തുടങ്ങും. കുറ്റിയിനങ്ങള്‍ വിത്തുപാകി 45-60 ദിവസങ്ങള്‍ക്കകവും പടരുന്നവ 70-80 ദിവസങ്ങള്‍ കൊണ്ടും വിളവെടുക്കാറാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Agricuture Kerala vegetables farming Beans gardening tips 
News Summary - Harvest in 45 Days: Easy Guide to Growing Beans at Home
Next Story