Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightതൊഴിലാളി ക്ഷാമം;...

തൊഴിലാളി ക്ഷാമം; കാപ്പി വിളവെടുപ്പ് നടത്താനാകാതെ കർഷകർ

text_fields
bookmark_border
തൊഴിലാളി ക്ഷാമം; കാപ്പി വിളവെടുപ്പ് നടത്താനാകാതെ കർഷകർ
cancel

മേപ്പാടി: തൊഴിലാളി ക്ഷാമം രൂക്ഷമായത് കാരണം കാപ്പി വിളവെടുപ്പ് നടത്താൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ. മേപ്പാടി മേഖലയിൽ നിരവധി കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. വിളവെടുപ്പ് താമസിക്കുന്നതിലൂടെ പഴുത്ത കാപ്പി ഉണങ്ങി വീഴുന്ന അവസ്ഥയാണ്.

ചെറുകിട, ഇടത്തരം കർഷകരാണ് പ്രതിസന്ധി നേരിടുന്നത്. അപൂർവമായി മാത്രം ആദിവാസി വിഭാഗത്തിൽപ്പെട്ട ഏതാനും പേർ ചിലയിടങ്ങളിൽ ജോലിക്ക് വരുന്നുണ്ട് എന്നതൊഴിച്ചാൽ ഭൂരിഭാഗം കർഷകരും തൊഴിലാളികളെ കിട്ടാത്തതിനാൽ വിളവെടുപ്പ് നടത്താൻ കഴിയാതെ വിഷമിക്കുകയാണ്.

ചില വലിയ തോട്ടങ്ങളിൽ അതിഥി തൊഴിലാളികൾ കുടുംബസമേതം ജോലി ചെയ്യുന്നുണ്ട്. വിപണിയിൽ കാപ്പിക്ക് ഭേദപ്പെട്ട വിലയുള്ള സമയത്താണ് കൃഷിക്കാരൂടെ ഈ നിസ്സഹായാവസ്ഥ.

ഒരു കിലോ പച്ചക്കാപ്പി പറിക്കുന്നതിന് നാട്ടിൽ ആറുരൂപയും ആറര രൂപയും കൂലി നൽക്കുമ്പോൾ ചില വലിയ കച്ചവടക്കാർ ഏഴും ഏഴരയും കൂലി കൊടുക്കാൻ തയ്യാറാകുന്നു. ഈ സാഹചര്യവും ചെറുകിട ഇടത്തരം കർഷകർക്ക് ഭീഷണി ഉയർത്തുന്നുവെന്നാണ് കർഷകർ പറയുന്നത്.

കൂടുതൽ കൂലി ലഭിക്കുന്നിടത്തേക്ക് തൊഴിലാളികൾ പോകുന്നു. ഇതു ചെറുകിട കർഷകരുടെ കാപ്പി വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയിലേക്കെത്തിക്കും.

ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്താണ് വയനാട്. 70,000 ത്തോളം കർഷകർ വയനാട്ടിൽ കാപ്പി പ്രധാന വരുമാനമാക്കി ജീവിക്കുന്നവരാണ്.

കാ​പ്പി​യു​ടെ ഉ​ണ​ക്കം കു​റ​ഞ്ഞാ​ൽ ഗു​ണ​ത്തെ​യും വി​ല​യെ​യും ബാ​ധി​ക്കു​ം -കോ​ഫി ബോ​ർ​ഡ്

ക​ൽ​പ​റ്റ: ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ വ​യ​നാ​ട്ടി​ൽ ത​ണു​പ്പ് കൂ​ടി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ കൂ​ടു​ത​ൽ ഉ​ണ​ക്ക് കി​ട്ടി​യി​ല്ലെ​ങ്കി​ൽ കാ​പ്പി​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​യും വി​ല​യെ​യും ബാ​ധി​ക്കു​മെ​ന്ന് കോ​ഫി ബോ​ർ​ഡി​ന്‍റെ മു​ന്ന​റി​യി​പ്പ് . അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ഏ​റ്റ​വും ഡി​മാ​ൻ​ഡു​ള്ള വ​യ​നാ​ട​ൻ റോ​ബ​സ്റ്റ കാ​പ്പി​ക്ക് ചു​രു​ങ്ങി​യ​ത് 12 ദി​വ​സ​മെ​ങ്കി​ലും ഉ​ണ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

സി​മ​ന്‍റ് ചെ​യ്ത​തോ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി​യ​തോ ആ​യ ക​ള​ങ്ങ​ളി​ൽ ഉ​ണ​ക്ക​ണ​മെ​ന്നും നി​ർ​ദേശ​മു​ണ്ട്. വ​ർ​ഷ​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്കം കൊ​ണ്ട് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​യ​നാ​ട​ൻ റോ​ബ​സ്റ്റ കാ​പ്പി​യു​ടെ രു​ചി​യും ഗു​ണ​മേ​ന്മ​യും വ​ർ​ധി​ച്ചി​രു​ന്നു. ഇ​ത് വി​ല ഉ​യ​രാ​നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​യി. ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ ഉ​ൽ​പാ​ദ​നം കൂ​ടു​ത​ലു​ണ്ട്.

തൊ​ഴി​ലാ​ളി ക്ഷാ​മം ഉ​ള്ള​തി​നാ​ൽ ന​ന്നാ​യി പ​ഴു​ത്ത കാ​പ്പി​യും അ​തോ​ടൊ​പ്പം പ​ച്ച കാ​പ്പി​യും ഒ​രു​മി​ച്ച് പ​റി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.​പ​ഴു​ത്ത കാ​പ്പി മാ​ത്രം ആ​ദ്യം പ​റി​ച്ചെ​ടു​ക്കു​ക​യും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ​ച്ച​ക്കു​രു പ​ഴു​ത്ത​തി​നു​ശേ​ഷം പ​റി​ച്ചെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്യേ​ണ്ട​ത്.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഒ​രു​മി​ച്ച് പ​റി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ ഉ​ണ​ക്കു​ന്ന​തി​ന് മു​മ്പ് പ​ച്ച​ക്കാ​പ്പി വേ​ർ​തി​രി​ക്ക​ണം. ന​ന്നാ​യി പ​ഴു​ത്ത കാ​പ്പി വേ​ർ​തി​രി​ച്ച് 12 മു​ത​ൽ 15 ദി​വ​സം വ​രെ ന​ല്ല ക​ള​ങ്ങ​ളി​ൽ ഇ​ട്ട് ഉ​ണ​ക്ക​ണം. കാ​പ്പി​യി​ലെ ജ​ലാം​ശം 10 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​തി​രി​ക്കു​മ്പോ​ഴാ​ണ് ന​ല്ല ഗു​ണ​നി​ല​വാ​രം ല​ഭി​ക്കു​ന്ന​ത്. ഉ​ണ​ക്കി​യ കാ​പ്പി സ്റ്റോ​റി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ വേ​ണം. ഉ​ണ​ക്ക് കു​റ​ഞ്ഞാ​ലും സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്ത് ഈ​ർ​പ്പം ഉ​ണ്ടാ​യാ​ലും ഫം​ഗ​സ് ബാ​ധ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ങ്ങ​നെ ഫം​ഗ​സ് ബാ​ധ വ​ന്നു ക​ഴി​ഞ്ഞാ​ൽ രു​ചി​യെ​യും ഗു​ണ​നി​ല​വാ​ര​ത്തെ​യും വി​ല​യേ​യും സാ​ര​മാ​യി ബാ​ധി​ക്കും.

Show Full Article
TAGS:Labor shortage Farmers Coffee farmers Agriculture News Wayanad News 
News Summary - Labor shortage; Farmers unable to harvest coffee
Next Story