Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഓൺലൈനിലൂടെ പുതിയ...

ഓൺലൈനിലൂടെ പുതിയ രീതികൾ പഠിച്ചു; കൃഷി ചെയ്യുന്നത് വിദേശയിനങ്ങൾ, ഈ കർഷകൻ നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

text_fields
bookmark_border
ഓൺലൈനിലൂടെ പുതിയ രീതികൾ പഠിച്ചു; കൃഷി ചെയ്യുന്നത് വിദേശയിനങ്ങൾ, ഈ കർഷകൻ നേടുന്നത് ലക്ഷങ്ങളുടെ വരുമാനം
cancel

പരമ്പരാഗത രീതികളിലൂടെ കൃഷി ചെയ്താണ് ചന്നകേശവ ആ രംഗത്തേക്ക് ഇറങ്ങിയത്. എന്നാൽ, ഏക്കർ കണക്കിന് കൃഷിപ്പാടം ഒറ്റക്ക് നോക്കിനടത്തുന്നതിന്റെ സങ്കീർണത ആ കർഷകനെ ഒന്നു മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെ ഓൺലൈനിലൂടെ ആധുനിക കൃഷിരീതികൾ സ്വന്തമായി ചന്നകേശവ പഠിച്ചെടുത്തതോടെ കൂടുതൽ എളുപ്പമായി. ഇന്ന് കർണാടക തുമകൂർ ജില്ലയിലെ ഈ കർഷകൻ നേടുന്നത് പ്രതിവർഷം 25 ലക്ഷം രൂപവരെ വരുമാനമാണ്.

എട്ടേക്കർ ഭൂമിയിൽ ശാസ്ത്രീയവും സുസ്ഥിരവുമായ കൃഷിരീതികൾ പരീക്ഷിച്ചാണ് ചന്നകേശവ എം. എന്ന കർഷകൻ ഈ നേട്ടം കൈവരിച്ചത്. തുടക്കത്തിൽ തെങ്ങും കവുങ്ങുമായിരുന്നു ചന്നകേശവയുടെ പിതാവ് ഈ ഭൂമിയിൽ കൃഷി ചെയ്തിരുന്നത്. എന്നാൽ ഈ കൃഷിയിടത്തിൽ വൈവിധ്യം കൊണ്ടുവരാനും കൂടുതൽ ലാഭം നേടാനും ചന്നകേശവ തീരുമാനിച്ചു. തെങ്ങിനും കവുങ്ങിനും പുറമെ മഞ്ഞൾ, കാപ്പി, കൊക്കോ, വിവിധ പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും അദ്ദേഹം കൃഷി ചെയ്യാൻ തുടങ്ങി.

2003ൽ ഹൈസ്കൂൾ പഠനത്തിന് ശേഷമാണ് അദ്ദേഹം പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞത്. തുടർന്ന് കൃഷിവകുപ്പിൽനിന്നും മണ്ണിന്റെ സംരക്ഷണം, വെർമി കമ്പോസ്റ്റ് നിർമാണം, മൾച്ചിങ് എന്നിവയിൽ പരിശീലനം നേടി. 2011ഓടെ തെങ്ങിൻ തോട്ടങ്ങൾക്കിടയിൽ കുരുമുളക്, ഏലം, കാപ്പി എന്നിവയും അദ്ദേഹം നട്ടുപിടിപ്പിച്ചു.

സ്ഥലപരിമിതിയെ മറികടക്കാൻ മാവ്, പ്ലാവ്, ആത്തച്ചക്ക തുടങ്ങിയ ഫലവൃക്ഷങ്ങൾ കൃഷിയിടത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ നട്ടുപിടിപ്പിച്ചു. മൂന്ന് വർഷത്തിന് ശേഷം കായ്ഫലം നൽകി തുടങ്ങിയ ഈ പഴങ്ങൾ വിപണിയിൽ വിറ്റഴിച്ചപ്പോഴാണ് ജൈവരീതിയിൽ വളർത്തുന്ന ഉൽപന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മംഗോസ്റ്റിൻ, റംബൂട്ടാൻ, അവോക്കാഡോ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ ഇനം ഫലങ്ങളും കൃഷിയിടത്തിലേക്ക് വ്യാപിപ്പിച്ചു.

എട്ടേക്കർ വരുന്ന ചന്നകേശവയുടെ കൃഷിയിടത്തിൽ ഇപ്പോൾ 1,000 ഫലവൃക്ഷങ്ങൾ ഉൾപ്പെടെ ഏകദേശം 3,000ത്തോളം ഇനങ്ങളുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കൾക്കാണ് അദ്ദേഹം ഉൽപന്നങ്ങൾ വിൽക്കുന്നത്. സമീപപ്രദേശങ്ങളിൽനിന്നുള്ള 150 മുതൽ 200 വരെ സ്ഥിരം ഉപഭോക്താക്കളാണ് നേരിട്ട് അദ്ദേഹത്തിൽ നിന്നും പഴങ്ങളും മറ്റ് കാർഷികോൽപന്നങ്ങളും വാങ്ങുന്നത്. ഇന്ന് തന്റെ കൃഷിയിടത്തിലൂടെ പ്രതിവർഷം 20 മുതൽ 25 ലക്ഷം രൂപ വരെയാണ് ചന്നകേശവ വിറ്റുവരവ് നേടുന്നത്. കൃഷിയെ ലാഭകരവും ആധുനികവുമാക്കാൻ ആഗ്രഹിക്കുന്ന ഇന്നത്തെ യുവതലമുറയിലെ കർഷകർക്ക് വലിയ പ്രചോദനമാണ് ഈ കർഷകൻ നൽകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Agricuture Farming Karnataka Agriculture Success Story 
News Summary - Learning Modern Techniques Online: Karnataka Farmer Earns Lakhs
Next Story