Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightജോസഫ് മാഷാണെ സത്യം!...

ജോസഫ് മാഷാണെ സത്യം! 'ലോഗൻ' വയനാട്ടിലും വിളയും

text_fields
bookmark_border
ജോസഫ് മാഷാണെ സത്യം! ലോഗൻ വയനാട്ടിലും വിളയും
cancel
camera_alt

തൊ​ടി​യി​ൽ വി​ള​ഞ്ഞ ലോ​ഗ​ൻ പ​ഴ​ങ്ങ​ളു​മാ​യി റി​ട്ട. അ​ധ്യാ​പ​ക​ൻ ജോ​സ​ഫ്

പുൽപള്ളി: വിദേശ പഴവർഗമായ ലോഗൻ വയനാടൻ കാലാവസ്ഥയിലും ധാരാളമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് റിട്ട. അധ്യാപൻ ജോസഫ്. കൊടൈക്കനാലിൽനിന്ന് വാങ്ങിയ ഫലത്തിന്റെ വിത്തുപാകിയാണ് അദ്ദേഹം ലോഗൻ തൈകൾ മുളപ്പിച്ചത്. ഒമ്പത് വർഷം മുമ്പ് നട്ട ചെടികളിൽ നിറയെ ഇപ്പോൾ കായ്കളാണ്. സാധാരണ സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരമുള്ള സ്ഥലങ്ങളിലാണ് ലോഗൻ സമൃദ്ധമായി വളരുന്നത്.

മാധുര്യമുള്ള ഈ പഴം ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് തായ്ലൻഡിലാണ്. തണൽ ആവശ്യമില്ലാത്ത ഫലവൃക്ഷമാണ് ഇത്. റംബൂട്ടാന്റെ കൃഷിരീതി തന്നെയാണ് ഇതിനും. മൂന്നുവർഷമായി മെച്ചപ്പെട്ട് വിളവ് ലഭിക്കുന്നുണ്ടെന്ന് ജോസഫ് പറഞ്ഞു. ലോഗൻ പഴത്തിന് വിപണിയിൽ കിലോഗ്രാമിന് 500 രൂപ വരെയാണ് വില.

Show Full Article
TAGS:Longan Fruit Agri News Wayanad farmer 
News Summary - Logan will grow in Wayanad too
Next Story