Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right3000 ഹെക്ടറിൽ...

3000 ഹെക്ടറിൽ ജൈവകൃഷിയുമായി ജില്ല; ഓണ്‍ലൈനിലൂടെ വില്‍പനയും

text_fields
bookmark_border
3000 ഹെക്ടറിൽ ജൈവകൃഷിയുമായി ജില്ല; ഓണ്‍ലൈനിലൂടെ വില്‍പനയും
cancel
camera_alt

സം​സ്ഥാ​ന ക​ര്‍ഷ​ക അ​വാ​ര്‍ഡ് ജേ​താ​വ് പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ശി​വാ​ന​ന്ദ ജൈ​വ​കൃ​ഷി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ത​ന്റെ കൃ​ഷി​യി​ട​ത്തി​ല്‍

കാസർകോട്: 3000 ഹെക്ടര്‍ സ്ഥലത്താണ് ജൈവകൃഷി പദ്ധതിയുമായി ജില്ല. പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഓണ്‍ലൈനിലൂടെ സ്വന്തം കാര്‍ഷികോൽപന്നങ്ങള്‍ വിറ്റഴിക്കാനും അവസരമുണ്ട്. ഈ രീതി വഴി കര്‍ഷകന് ഉൽപന്നങ്ങള്‍ക്ക് വിലയും നിശ്ചയിക്കാം.

ജൈവ കാര്‍ഷിക നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയെ 2012ല്‍ ജൈവജില്ലയായി പ്രഖ്യാപിക്കാനാണ് പദ്ധതി. പങ്കാളിത്ത ഗാരന്റി സമ്പ്രദായത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2020-21ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. ഇതിന്റെ ഭാഗമായാണ് പി.ജി.എസ് ഇന്ത്യ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പദ്ധതി മാനദണ്ഡങ്ങള്‍ പാലിച്ച് കൃഷിചെയ്യുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് മൂന്നുവര്‍ഷം കഴിഞ്ഞ് പി.ജി.എസ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്.

ഇത് ലഭിച്ച കര്‍ഷകര്‍ക്കാണ് ജൈവ ഓണ്‍ലൈന്‍ വിപണിയായ ‘ജൈവിഖേതി’ പോര്‍ട്ടല്‍ വഴി ഉൽപന്നങ്ങള്‍ വിറ്റഴിക്കാന്‍ അവസരം. ജില്ലയെ ആറു ബ്ലോക്കുകളായി തിരിച്ച് ഈ പദ്ധതി വഴി രാസവള കീടനാശിനികള്‍ക്ക് പകരം ജീവാമൃതം, ബീജാമൃതം, പഞ്ചഗവ്യം തുടങ്ങി പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് പരിശീലനം നല്‍കുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തിരഞ്ഞെടുത്ത കര്‍ഷകരുടെ നേതൃത്വത്തില്‍ പരിശീലനം ഫീല്‍ഡ് തല നിരീക്ഷണം സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു.

കൃഷിഭവന്റെ നേതൃത്വത്തില്‍ പഠനയാത്രകള്‍, കിസാന്‍ മേള, മാതൃക കൃഷിത്തോട്ടങ്ങള്‍ക്ക് സബ്‌സിഡി, പരമ്പരാഗത കൃഷി പ്രോത്സാഹനം എന്നിവയും നടപ്പാക്കുന്നുണ്ട് ജില്ലയില്‍ ആറ് ബ്ലോക്കുകളിലായി 500 ഹെക്ടര്‍ വീതമുള്ള സ്ഥലത്താണ് ജൈവകൃഷി നടപ്പിലാക്കുന്നത്. 6492 കര്‍ഷകർ ജില്ലയില്‍ ഈ പദ്ധതിയുടെ ഭാഗമാണ്. 3000 ഹെക്ടര്‍ സ്ഥലം ജൈവകൃഷിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നുള്ളതാണ് കൃഷിവകുപ്പിന്റെ നേട്ടം. പദ്ധതി വിഭാവനംചെയ്ത

മുഴുവന്‍ പ്രദേശത്തേക്കും പി.ജി.എസ് ഗ്രീന്‍ സ്‌കോപ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിച്ചിട്ടുള്ള ഏക ജില്ലയാണ് കാസര്‍കോട് തേങ്ങ, അടക്ക, വാഴ, കുരുമുളക് പച്ചക്കറികള്‍ പഴവര്‍ഗങ്ങള്‍ എന്നിവയാണ് ഈ കൃഷിരീതി വഴി വിളവെടുക്കുന്നത്.

Show Full Article
TAGS:organic farming online sales Kasargod News 
News Summary - Organic farming, online sales,
Next Story