Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകോൾനിലങ്ങളിൽ ചിത്രം...

കോൾനിലങ്ങളിൽ ചിത്രം തീർത്ത് ഞാറ്റടികൾ

text_fields
bookmark_border
കോൾനിലങ്ങളിൽ ചിത്രം തീർത്ത് ഞാറ്റടികൾ
cancel
Listen to this Article

ചങ്ങരംകുളം: കോൾ നിലങ്ങളിൽ ബാക്കിയാകുന്ന പറിച്ചെടുത്ത ഞാറുകൾ നടീൽ കഴിഞ്ഞ പാടത്ത് വരച്ച ചിത്രം പോലെ കൗതുകമാകുന്നു. ദിവസങ്ങളായി മേഖലയിലെ കർഷകർ ഏറെ തിരക്കിട്ട് പാടങ്ങളിൽ കൃഷിപ്പണിയിൽ മുഴുകുകയാണ്. പാടങ്ങൾ പൂട്ടിയും വിത്തുകൾ മുളപ്പിച്ചെടുത്തും ഞാറിടാനുള്ള കണ്ടങ്ങൾ തയാറാക്കുന്നതാണ് ആദ്യജോലികൾ.

ഞാറ്റടികൾക്കായി പ്രത്യേകം തയാറാക്കിയ കണ്ടങ്ങളിൽ വിത്ത് വിതച്ച് ഞാറ് തയാറാക്കുന്നു. പത്ത് ദിവസത്തിന് ശേഷം പാകമായ ഞാറുകൾ ഉഴുത് തയാറാക്കിയ പാടങ്ങളിൽ നടുകയാണ് ചെയ്യുന്നത്. ദിവസങ്ങൾ പാകമായ ഞാറ്റടികൾ ആവശ്യത്തിന് പറിച്ചെടുത്ത് നടീൽ നടത്തും. എന്നാൽ ഞാറ് മൂപ്പ് കൂടിയാൽ ഞാറ് നടാൻ കഴിയാതെ വരും. ഇതിനാൽ ഞാറ് മൂപ്പെത്തുന്നതിന് മുന്നേ കൃഷിയിടം ഒരുക്കും. നടീൽ പൂർത്തിയാകുന്നതോടെ കൃഷിയുടെ ആദ്യ ഘട്ടം പൂർത്തിയാകുന്ന സന്തോഷത്തിലാണ് കർഷകർ.

Show Full Article
TAGS:Agriculture News Farmers Latest News news 
News Summary - paddy cultivation
Next Story