ഇൻഡോറിൽ വളർത്താൻ പറ്റിയ ചെടി
text_fieldsബേർഡ് നെസ്റ്റ് ഫേൺസിന്റെ ഇനത്തിൽ പെട്ട ഒരു ഫേൺ ചെടിയാണ് അസ്പ്ലിനിയം. ഇൻഡോറായി വളർത്താൻ പറ്റിയ ചെടി. ഇൻഡോറുകളിൽ വെച്ചാൽ മോശം വായുവിനെ ശുദ്ധീകരിച്ച് നല്ല വായു ആക്കാൻ സഹായിക്കും. ഇതിന്റെ പച്ച നിറം കണ്ണിനു കുളിർമ തരും. ബേർഡ് നെസ്റ്റ് ഫേൺ പോലെ വലിപ്പം വെക്കില്ല.
അതുകൊണ്ട് തന്നെ ഷെൽഫിലും, ടേബിൾടോപ്പ് എന്നിവിടങ്ങളിൽ വെക്കാം. ഇതിന്റെ ഇലകൾക്ക് ആകർഷണീയമായ ഇളം പച്ച നിറമാണ്. ഇലകൾ നല്ല തിളക്കമുള്ളതാണ്. ഇലകളുടെ അറ്റം സിഗ് സാഗ് പോലെ തോന്നും. ഇലകൾ ഒതുങ്ങി മുകളിലോട്ടാണ് വളരുക. പരിചരണവും അധികം വേണ്ട. വീടിന്റെ അകത്തു ഒരു പച്ചപ്പ് കൊണ്ട് വരാൻ താത്പര്യമുള്ളവർക്ക് വളർത്താൻ പറ്റിയതാണ്. സൂര്യപ്രകാശം നേരിട്ട് ആവശ്യമില്ല. ഇളം വെയിൽ ചെറുതായി കിട്ടുന്ന സ്ഥലം നോക്കി വളർത്താം. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. കിച്ചേനിലും ബത്ത്റൂമിലും വളർത്താവുന്നതാണ്.
സ്പ്രേ ചെയ്തു വെള്ളം കൊടുക്കുന്നതാണ് ഇഷ്ട്ടം. പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ നല്ല ഇർപ്പവും വായു സഞ്ചാരവും നിൽക്കുന്ന പോലെ തയ്യാറാക്കുക. പെരിലൈറ്റ്, ചകിരിച്ചോർ, രവാസവളം എന്നിവ ചേർത്ത് തയാറാക്കാം. ഓർക്കിഡ് പോട്ട് ചെയ്യാൻ തയാറാക്കാനുപയോഗിക്കുന്ന തൊണ്ടിന്റെ കക്ഷണങ്ങൾ ഉപയോഗിക്കാം. നട്ട് കഴിഞ്ഞാൽ മണ്ണിന്റെ ഈർപ്പം പൊക്കുന്നതനുസരിച്ചു വെള്ളം കൊടുത്താൽ മതി. ലിക്വിഡ് രാസവളം ഉപയോഗിക്കുന്നത് നല്ലതാണ്.
10-10-10 ആറു ആഴ്ച കൂടുമ്പോൾ ഉപയോഗിക്കാം. ഇതിന്റെ തൈകൾ വേർത്തിരിക്കാനായിട്ട് ചെട്ടിയിൽ നിന്ന് മണ്ണ് പതിയെ മാറ്റി ഇതിന്റെ മൂലകാണ്ഡം നോക്കി വേർതിർ തിരിക്കാം. നല്ല വൃത്തിയുള്ള കത്തി ഉപയോഗിച്ച് വേണം മുറിച്ചു മറ്റാൻ. പൂപ്പൽ വരാതിരിക്കാൻ മുറിച്ചു കഴിഞ്ഞാൽ സാഫ് പുരട്ടി കൊടുക്കണം.
Haseena Riyas - Gardeneca_home