Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightമുളക് ചെടിയിലെ ഇല...

മുളക് ചെടിയിലെ ഇല മുരടിപ്പിന് എളുപ്പത്തിൽ പരിഹാരം

text_fields
bookmark_border
മുളക് ചെടിയിലെ ഇല മുരടിപ്പിന് എളുപ്പത്തിൽ പരിഹാരം
cancel
Listen to this Article

എല്ലാവരുടെ അടുക്കളത്തോട്ടത്തിലും മുളക് ചെടി ഉണ്ടാകും. മുളക് ചെടികളുടെ ഇലകളുടെ മുരടിപ്പ് / കുരുടിപ്പ് അതുകൊണ്ടുതന്നെ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഇലകളെ ബാധിക്കുന്ന വൈറസ് ബാധയാണിത്. ചെറിയ ചില കാര്യങ്ങളിലൂടെ ഈ രോഗബാധ ഒരു പരിധിവരെ തടയാവുന്നതാണ്. ഇല കുരുടിപ്പ് പൂർണമായി വരുന്നതിനുമുമ്പേ ജൈവരീതികള്‍ പ്രയോഗിക്കണം, എങ്കിലേ പൂർണമായി ഫലം ലഭിക്കൂ. മുരടിപ്പ് കണ്ടാൽ ചെടിക്ക് വളം നൽകുന്നത് നിർത്താതിരിക്കാൻ ശ്രദ്ധിക്കുക.


മുളക് ചെടി ഇല മുരടിപ്പ് എളുപ്പത്തിൽ മാറ്റാൻ ചില വഴികൾ

  • 100 ഗ്രാം വെളുത്തുള്ളി അരച്ച് 1 ലിറ്റര്‍ വെള്ളത്തില്‍ കലർത്തുക. 50 ഗ്രാം മഞ്ഞൾ പൊടി ഇതിൽ യോജിപ്പിച്ച് അരിച്ചെടുത്ത് മുളക് ചെടികളിലെ ഇലകളില്‍ തളിക്കുക.
  • ഇല മുരടിപ്പ് കാണുന്ന ഇലയുടെ നാമ്പ് നുള്ളിക്കളയുക. പുതിയ നാമ്പും മുരടിച്ചാൽ അതും നുള്ളിക്കളയുക
  • കുമ്മായം തുണിയില്‍ കെട്ടി മുളകുചെടിയുടെ കൂമ്പിലകളിൽ തൂകുക. കുമ്മായം ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും ഇലയിൽ തൂവി കൊടുക്കുന്നതും നല്ലതാണ്.
  • ടാഗ് ഫോൾഡർ തളിക്കുന്നതും ഫലം ചെയ്യും
  • ഹൈഡ്രജൻ പറോക്സഡ് 10 എം.എൽ ഒരു ലിറ്റർ വെളളത്തിൽ രണ്ടുദിവസം കൂടുമ്പോൾ തളിക്കാം.
Show Full Article
TAGS:Green Chilli Leaf 
News Summary - prevent stunting of green chilli leaf
Next Story