ഉറങ്ങുന്ന പോത്തോസ്
text_fieldsമണി പ്ലാന്‍റിന്‍റെ മറ്റൊരു പേരാണ് പോത്തോസ്. പലതരം പോത്തോസ് ഉണ്ടെങ്കിലും പലർക്കും അറിയാത്ത ഒരു വെറൈറ്റി പോത്തോസ് ആണ് സ്ലീപ്പിങ് പോത്തോസ്. ഇതിനെ ഷാങ്റിലാസ് പോത്തേസ് (Shangrila's pothos) എന്നും പറയും. പാകം ചെയ്ത് ചീരയെ (spinach) പോലെയാണ് ഇതിന്‍റെ ഇലകൾ. അതിനാൽ സ്പിനാച് പോത്തോസ് എന്നും വിളിക്കാറുണ്ട്.
നല്ലോരു ഇൻഡോർ ചെടിയാണിത്. ഇലകൾ ചുരുണ്ടു മടങ്ങിയാണ് ഇരിക്കുന്നത്. ഇലകൾ വിടർന്നിരിക്കില്ല. എപ്പോഴും ഇലകൾ മടങ്ങി ഇരിക്കുന്നത് കൊണ്ടാണ് സ്ലീപ്പിങ് പോത്തോസ് എന്നു പറയുന്നത്. ഓവൽ ഷേപ്പിലാണ് ഇലകൾ ഇരിക്കുന്നത്. കാണാനും നല്ല ഭംഗിയാണ്. തണൽ ഇഷ്ട്ടപെടുന്ന ചെടിയാണെങ്കിലും വെള്ള വർണം വരണമെകിൽ അൽപം സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ, സൂര്യപ്രകാശം നേരിട്ടു ലഭിക്കാത്തിടത്ത് വെക്കണം. കിഴക്കോട്ടുള്ള ജനാലയുടെ അരികിൽ വെച്ചാൽ നന്നായി വളരും.
രാവിലത്തെ സൂര്യപ്രകാശം നല്ലതാണ്. പ്രുൺ ചെയ്ദു കൊടുത്താൽ നന്നായി വളർന്നു വരും. കുറേ ശാഖകളുമുണ്ടാകും. വാടിയ ഇലകൾ എല്ലം മാറ്റി ചെടിയെ വൃത്തിയായി സൂക്ഷിക്കുക. സാധാരണ പോത്തോസിനെ വളർത്തുന്ന പോലെ തന്നെ ഇതിനെയും വളർത്തിയെടുക്കാം. ഗാർഡൻ സോയിൽ, ചാണകപൊടി, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവയെല്ലാം ചേർത്ത് പോട്ടിങ് മിക്സ് തയാറാക്കാം. ഇതിന്‍റെ തണ്ട് മുറിച്ചു വെച്ചു വളർത്താം. വെള്ളത്തിലും മണ്ണിലും നന്നായി വളരും. നല്ലൊരു എയർ പുരിഫയർ കൂടിയാണ്. ഹാങ്കിങ് പ്ലാന്‍റായും ക്ലൈമ്പർ ആയും വളർത്തിയെടുക്കാം.