Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightസ്ഥലം ഒരു പ്രശ്നമല്ല;...

സ്ഥലം ഒരു പ്രശ്നമല്ല; പോഷകസമൃദ്ധമായ ‘മൈക്രോ ഗ്രീൻസ്’ വീടിനുള്ളിൽ തന്നെ വിളയിക്കാം

text_fields
bookmark_border
സ്ഥലം ഒരു പ്രശ്നമല്ല; പോഷകസമൃദ്ധമായ ‘മൈക്രോ ഗ്രീൻസ്’ വീടിനുള്ളിൽ തന്നെ വിളയിക്കാം
cancel

വലിയ പറമ്പുകളോ അനുഭവസമ്പത്തോ ഇല്ലാതെ തന്നെ വീടുകളിൽ വളർത്തിയെടുക്കാൻ പറ്റുന്ന മികച്ച പോഷകഗുണങ്ങളുള്ള പച്ചക്കറികളാണ് ‘മൈക്രോ ഗ്രീൻസ്’. കൊച്ചുമുറിക്കുള്ളിൽ നട്ടുവളർത്തി വിളവെടുത്ത കാബേജ് മൈക്രോഗ്രീൻസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ചലച്ചിത്ര താരം സാമന്ത റാവത്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുറഞ്ഞ സ്ഥലവും സമയവും കൊണ്ട് വീടിനുള്ളിൽതന്നെ പോഷകസമൃദ്ധമായ കാബേജ് മൈക്രോഗ്രീൻസ് താൻ എങ്ങനെയാണ് വിളയിച്ചെടുത്തതെന്ന് താരം അന്ന് ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ ഫ്ലാറ്റുകളിലും ചെറിയ വീടുകളിലും കഴിയുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ സ്വന്തമായി പരീക്ഷിക്കാവുന്നതാണ് ഈ ചെറുകൃഷി.

എന്താണ് മൈക്രോഗ്രീൻസ്? (ചെറുചീരകൾ)

വിത്തുകൾ മുളച്ചുപൊട്ടി ആദ്യത്തെ ഇലകൾ വിരിഞ്ഞുവരുമ്പോൾ തന്നെ പറിച്ചെടുക്കുന്ന ഇലകളാണ് മൈക്രോഗ്രീൻസ്. ഇവ സാധാരണയായി സാലഡുകൾകൊപ്പമോ അല്ലെങ്കിൽ ചീര പോലെ തോരൻ വിഭവങ്ങൾ ഉണ്ടാക്കിയോ ആണ് കഴിക്കുന്നത്. കാബേജ്, റാഡിഷ്, കടുക്, ചീര, ബേസിൽ, മല്ലി തുടങ്ങി നിരവധി പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും വിത്തുകൾ ഈ രീതിയിൽ വളർത്തിയെടുക്കാറുണ്ട്.

സാധാരണ നമ്മൾ കഴിക്കുന്ന മുളപ്പിച്ച ധാന്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇവ. വേരോ വിത്തോ ഇല്ലാതെ, തണ്ടിന്റെ ഇലയോടുകൂടിയ തലഭാഗം മാത്രം മുറിച്ചെടുത്താണ് മൈക്രോഗ്രീൻസ് ഉപയോഗിക്കുന്നത്. ഇനങ്ങൾക്കനുസരിച്ച് അനുസരിച്ച് 7 മുതൽ 21 ദിവസത്തിനുള്ളിൽ ഇവ വിളവെടുപ്പിന് പാകമാകും. ചെറിയ ഇലകളാണെങ്കിലും സലാഡുകൾ, സാൻവിച്ചുകൾ, മറ്റ് വിഭവങ്ങൾ എന്നിവയ്ക്ക് മികച്ച രുചിയും നിറവും പോഷകഗുണവും നൽകാൻ ഇവയ്ക്ക് സാധിക്കും. സാധാരണ പച്ചക്കറികളേക്കാൾ ഉയർന്ന അളവിൽ വിറ്റാമിൻ സി, എ, കെ, ഇ പോലുള്ള ജീവകങ്ങളും ധാതുക്കളും പോഷകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു.

ലളിതമായ കൃഷിരീതി

  • ആദ്യം ഒരു ചെറിയ ട്രേയിൽ ചകിരിച്ചോർ നിറയ്ക്കുക. മുകളിലായി അൽപം സ്ഥലം ഒഴിച്ചിടാൻ ശ്രദ്ധിക്കണം
  • മൈക്രോഗ്രീൻസിന്റെ വിത്തുകൾ കൊക്കോപീറ്റിൽ (ചകിരിച്ചോർ) ഒരേപോലെ വിതറുക
  • കൊക്കോപീറ്റ് പൂർണമായും ഈർപ്പമുള്ളതാക്കാൻ ആവശ്യത്തിന് വെള്ളം സ്പ്രേ ചെയ്യുക
  • ട്രേ മൂടിവെച്ച് വെളിച്ചമുള്ളതും തണുപ്പുള്ളതുമായ ജനലരികിൽ വെക്കുക
  • വിത്തുകൾ മുളച്ചുവരുന്നതുവരെ നാല് ദിവസത്തോളം ട്രേ മൂടിവെക്കുക. അഞ്ചാം ദിവസം മൂടി മാറ്റുക
  • ദിവസവും ഒരിക്കൽ വീതം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക
  • ചെടിയുടെ വളർച്ച ദിവസവും നിരീക്ഷിക്കുക. എട്ടാം ദിവസം മുതൽ പതിനാലാം ദിവസത്തിനുള്ളിൽ മൈക്രോഗ്രീൻസ് വിളവെടുപ്പിന് പാകമാകും
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Agriculture News microgreens indoor gardening Healthy Samantha Ruth Prabhu 
News Summary - Space Is No Issue: Nutrient-Rich 'Microgreens' Can Be Grown Right Inside Your Home
Next Story