Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഒറ്റ പഴത്തിൽ തന്നെ ആറ്...

ഒറ്റ പഴത്തിൽ തന്നെ ആറ് രുചി, 'ചെറിമോയ' എന്ന മാന്ത്രിക ഫലം

text_fields
bookmark_border
ഒറ്റ പഴത്തിൽ തന്നെ ആറ് രുചി, ചെറിമോയ എന്ന മാന്ത്രിക ഫലം
cancel

ആറുപഴങ്ങളുടെ രുചി ഒറ്റൊരു ഫലത്തിൽ കിട്ടിയാൽ എങ്ങനെയിരിക്കും. ഐസ്ക്രീം പോലെ സ്പൂൺ കൊണ്ട് കോരി കഴിക്കുകയും ചെയ്യാം. കേട്ടാൽ തന്നെ നാവിൽ വെള്ളമൂറുന്ന ഈ പഴത്തിന്റെ ഈറ്റില്ലമായിരിക്കുകയാണ് നമ്മുടെ ഹൈറേഞ്ച് പ്രദേശങ്ങൾ. വിപണികളിൽ അത്ര സജീവമല്ലെങ്കിലും ശൈത്യമേഖലകളിലും മലമ്പ്രദേശങ്ങളിലും കൃഷി ചെയ്യാൻ തുടങ്ങിയ ഇനമാണിത്. പേര് 'ചെറിമോയ'.

ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് ചെറിമോയയ്ക്ക് ഏറ്റവും അനുയോജ്യം. മൂന്നാർ, കാന്തല്ലൂർ, വയനാട് തുടങ്ങിയ മലനിരകളിലും ഹൈറേഞ്ച് പ്രദേശങ്ങളിലും ഇത് വളരെ നന്നായി വളരും. വാഴപ്പഴം, പൈനാപ്പിൾ, സ്ട്രോബെറി, പപ്പായ, സബർജിൽ, മാമ്പഴം എന്നിങ്ങനെ ആറ് വിദേശ ഫലങ്ങളുടെ രുചിയും സുഗന്ധവും ഒരേസമയം നൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

നടീൽ രീതി എങ്ങനെ?

15 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനിലയുള്ള പ്രദേശങ്ങളാണ് ഉത്തമം. സമതലങ്ങളിലും വളരുമെങ്കിലും ചൂടു കൂടിയാൽ കായ്പിടുത്തം കുറയാൻ സാധ്യതയുണ്ട്. സൂര്യപ്രകാശം ലഭിക്കുന്ന, നീർവാർച്ചയുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുക. രണ്ടടി സമചതുരത്തിൽ കുഴിയെടുത്ത് മേൽമണ്ണ്, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറച്ച് തൈകൾ നടാം.

വിത്തുതൈകൾ കായ്ക്കാൻ 7 വർഷം വരെ എടുക്കുമെങ്കിൽ, ഒട്ടുതൈകൾ 3 മുതൽ 4 വർഷം കൊണ്ട് കായ് പിടിക്കും. ഒട്ടുതൈകൾക്ക് അമ്മച്ചെടിയുടെ അതേ ഗുണനിലവാരവും ഉണ്ടാകും. രോഗപ്രതിരോധശേഷിയുള്ള മുള്ളാത്തയുടെയോ സീതപ്പഴത്തിന്റെയോ റൂട്ട് സ്റ്റോക്ക് ഉപയോഗിച്ച് 'ക്ലെഫ്റ്റ് ഗ്രാഫ്റ്റിങ്' വഴി ഒട്ടുതൈകൾ തയാറാക്കാറുണ്ട്. ചെടിയുടെ വേരുകൾ താരതമ്യേന ആഴം കുറഞ്ഞതായതിനാൽ ആദ്യകാലങ്ങളിൽ വലിയ കാറ്റിൽ ചരിഞ്ഞുപോകാതിരിക്കാൻ താങ്ങുകൊടുക്കണം. ഓരോ രണ്ട് മാസം കൂടുമ്പോഴും ജൈവവളങ്ങൾ ചേർക്കാം. ചെറിമോയയുടെ പൂക്കളിൽ ആൺ-പെൺ അവയവങ്ങൾ വ്യത്യസ്ത സമയത്താണ് പാകമാകുന്നത്. അതിനാൽ സ്വാഭാവിക പരാഗണം കുറയാൻ ഇടയുണ്ട്.

മികച്ച വിളവ് ലഭിക്കാൻ കൈ കൊണ്ടുള്ള കൃത്രിമ പരാഗണം വേണ്ടതുണ്ട്. വൈകുന്നേരം വിരിയുന്ന ആൺപൂക്കളിൽ നിന്ന് ക്രീം നിറത്തിലുള്ള പൂമ്പൊടി ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് ശേഖരിക്കുക. പിറ്റേദിവസം രാവിലെ, പാകമായ പെൺപൂവിന്റെ വിടർന്ന പശയുള്ള മധ്യഭാഗത്തേക്ക് ഈ പൂമ്പൊടി പുരട്ടിക്കൊടുക്കുക. പരാഗണം നടന്ന പൂക്കളിൽ നിന്ന് 5 മുതൽ 8 മാസത്തിനുള്ളിൽ കായ്കൾ പാകമാകും. പൂത്തുതുടങ്ങി ഏകദേശം 9 മുതൽ 12 മാസം കൊണ്ടാണ് ചെടി കായായി പാകമാകുന്നത്.

വിളവെടുപ്പും വിപണനവും

പഴം പാകമായി, എന്നാൽ നല്ല ഉറപ്പും ദൃഢതയുമുള്ള സമയത്തുതന്നെ വിളവെടുക്കണം. വിളവെടുത്ത ശേഷം അന്തരീക്ഷ താപനിലയിൽ വേണം പഴങ്ങൾ പഴുപ്പിക്കാൻ. നേരത്തെ വിളവെടുത്താൽ മാധുര്യം കുറയും. അധികനാൾ വെച്ചാൽ പുളിരസമായി മാറും. പാകമാകുന്ന കായ്കൾ പതുക്കെ തൊടുമ്പോൾ തന്നെ ഞെക്ക് അമരുന്നതും മഞ്ഞ കലർന്ന പച്ചനിറമാകുന്നതുമാണ് ലക്ഷണങ്ങൾ. പഴുത്തുകഴിഞ്ഞ പഴം ഫ്രിഡ്ജിൽ രണ്ടോ മൂന്നോ ദിവസമേ സൂക്ഷിക്കാൻ കഴിയൂ. വെണ്ണതോൽക്കുന്ന മൃദുവായ ഈ ഫലം കൃഷിയിടങ്ങളിൽ പുതിയ വിപണന സാധ്യതകളാണ് തുറന്നിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:agriculture fruit cultivation home gardening High Range farmers 
News Summary - The Magic Fruit 'Cherimoya': Six Unique Tastes in a Single Fruit
Next Story