Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightമരം ഉയരമില്ലെങ്കിലും...

മരം ഉയരമില്ലെങ്കിലും കായ്കൾ സുലഭം; കുള്ളൻ ഇനത്തിൽപെട്ട പേരയ്ക്ക തൈകൾ

text_fields
bookmark_border
guava palnt
cancel

വെറുതെ നമ്മുടെ പറമ്പുകളിൽ വളരുന്നതും കായ്ക്കുന്നതുമായ പഴവർഗമാണ് പേരക്ക. കേരളത്തിന്റെ മണ്ണിലും കാലാവസ്ഥയിലും അധികം പരിചരണമില്ലാതെ തന്നെ സ്വയം വളരുന്ന ഈ ഇനം, നന്നായി പരിപാലിച്ച് വളർത്തിയാൽ മികച്ച ഫലങ്ങൾ നൽകും. നിലവിൽ വലിയ പേരക്ക വളർത്തുന്നതിനുപകരം ചെറിയ കുള്ളൻ ഇനങ്ങളാണ് പലരും പിടിപ്പിക്കുന്നത്. ഉയരമില്ലെങ്കിലും സമയമായാൽ കൂടുതൽ കായ്കൾ നൽകുന്ന ഇനങ്ങളുമാണ് ഇവ. നമ്മുടെ ചുറ്റുപാടിന് ഏറ്റവും അനുയോജ്യമായതും, ചട്ടികളിലോ ഗ്രോ ബാഗുകളിലോ എളുപ്പത്തിൽ വളർത്താൻ കഴിയുന്നതുമായ ചില ചെറിയ ഇനം പേരയ്ക്ക തൈകൾ നിലവിലുണ്ട്. വിശ്വാസ യോഗ്യമായ, ലൈസൻസുള്ള കേരളത്തിലെ എല്ലാ നഴ്സറികളിലും കാർഷിക വെബ്സൈറ്റുകളിലും താഴെ പറയുന്ന തൈകൾ ലഭ്യമാണ്.

വി.എൻ.ആർ ബിഹി

ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയമായ ഒരു ഇനമാണിത്. തൈകൾ അധികം ഉയരത്തിൽ വളരില്ല. എന്നാൽ വളരെ വലിയ വലിപ്പമുള്ള കായ്കൾ ഉണ്ടാകുമെന്നതാണ് ഇതിന്റെ സവിശേഷത. ഒരു പേരയ്ക്ക തന്നെ 300 ഗ്രാം മുതൽ 1 കിലോ വരെ ഉണ്ടാകാം. നട്ട് ഏകദേശം 6 മുതൽ 8 മാസത്തിനുള്ളിൽ തന്നെ ഇത് കായ്ക്കാൻ തുടങ്ങും. കുരുക്കൾ വളരെ കുറവാണെന്ന് മാത്രമല്ല, നല്ല മധുരവും മൊരിമൊരിപ്പുമുള്ളതുമാണ് ഈ പേരക്ക ഇനം.

വി.എൻ.ആർ ബിഹി

തായ്‌വാൻ പിങ്ക്

ചെറിയ സ്ഥലങ്ങളിൽ വളർത്താൻ പറ്റിയ മറ്റൊരു മികച്ച ഹൈബ്രിഡ് ഇനമാണ് തായ്‌വാൻ പിങ്ക്. ചെടിയുടെ വലിപ്പം കുറവായിരിക്കുമെങ്കിലും ശാഖകളിൽ നിറയെ കായ്കൾ ഉണ്ടാകും. ചട്ടികളിൽ വളർത്താൻ ഏറ്റവും അനുയോജ്യമാണിത്. നട്ടുപിടിപ്പിച്ച് നന്നായി പരിപാലിച്ചാൽ എട്ടാം മാസം മുതൽ വിളവെടുക്കാം. ഉൾഭാഗം ആകർഷകമായ പിങ്ക് നിറത്തിലായിരിക്കും. കേരളത്തിൽ ഇപ്പോൾ സജീവമായി കാണുന്ന ഈ ഇനം പേരക്ക നല്ല മധുരവും നേരിയ പുളിയും കലർന്ന മികച്ച രുചിയാണ്.

തായ്‌വാൻ പിങ്ക്

അർക്ക കിരൺ / അർക്ക അമൃത

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് വികസിപ്പിച്ചെടുത്ത ഇനങ്ങളാണിവ. പ്രതിരോധശേഷി കൂടിയതും അധികം ഉയരം വെയ്ക്കാത്തതുമായ ഇനങ്ങളാണ്. കേരളത്തിലെ മഴക്കാലത്തെ ഇവ നന്നായി പ്രതിരോധിക്കും. എന്നാൽ ഇത് കായ്ച്ചുതുടങ്ങാൻ മറ്റുള്ളവയെ അപേക്ഷിച്ച് കുറച്ച് ക്ഷമ വേണം. അതായത് ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരും.


വേഗത്തിൽ കായ്ക്കാൻ ശ്രദ്ധിക്കേണ്ടത്

  • തൈകൾ തിരഞ്ഞെടുക്കുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത അല്ലെങ്കിൽ ലെയറിങ് വഴി ഉണ്ടാക്കിയെടുത്ത തൈകൾ മാത്രം വാങ്ങുക. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകൾ കായ്ക്കാൻ വർഷങ്ങളെടുക്കും, എന്നാൽ ഗ്രാഫ്റ്റ് ചെയ്തവ മാസങ്ങൾക്കകം കായ്ക്കും. നഴ്സറികളിൽ നിന്ന് വാങ്ങുമ്പോൾ കീടബാധയില്ലാത്തതും നല്ല പച്ചപ്പുള്ളതുമായ ആരോഗ്യകരമായ തൈകൾ നോക്കി വാങ്ങണം.
  • ജൈവവളം/ചാണകപ്പൊടി/കമ്പോസ്റ്റ്, ചകിരിചോറ്, മണൽ എന്നിവ ചേർന്നുള്ള പോട്ടിങ് മിശ്രിതമാണ് പേരയ്ക്ക് അനുയോജ്യം. ഇതിനൊപ്പം അൽപം വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്നത് വേരുകളുടെ വളർച്ച വേഗത്തിലാക്കും.
  • ദിവസവും കുറഞ്ഞത് 5-6 മണിക്കൂറെങ്കിലും നല്ലതുപോലെ വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം ഇത് നടാൻ.
  • വേനൽക്കാലത്ത് ദിവസവും നനയ്ക്കണം, എന്നാൽ മണ്ണ് ചെളിക്കുളം ആവരുത്. മണ്ണിന്റെ മുകൾഭാഗം വരണ്ടതാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം നനക്കുന്നതാണ് ഉത്തമം.
  • വളരുന്ന ഘട്ടങ്ങളിൽ കൊമ്പുകൾ കോതി നിർത്തുന്നത് വഴി ചെടിയുടെ ഉയരം നിയന്ത്രിക്കാനും കൂടുതൽ പുതിയ ശാഖകൾ വന്ന് അതിൽ നിറയെ കായ്കൾ ഉണ്ടാകാനും സഹായിക്കും.
Show Full Article
TAGS:Agriculture News Kerala Agriculture top news cultivation Dwarf Guava Farming different Latest News 
News Summary - Although not tall, the fruit is easy to grow; Small varieties of guava seedlings can be planted
Next Story