Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഎറിയുന്നതിന് മുമ്പ്...

എറിയുന്നതിന് മുമ്പ് ഓർക്കുക, ചിരട്ട ചില്ലറക്കാരനല്ല; അതിർത്തി കടന്നാൽ ഡിമാന്റ് കൂടും

text_fields
bookmark_border
https://www.madhyamam.com/agriculture
cancel

വീട്ടിനകത്തോ പുറത്തോ എവിടെനോക്കിയാലും കാണുന്ന നമ്മുടെ സ്വന്തം ചിരട്ടയാണ് ഇന്നത്തെ താരം. ആവശ്യത്തിന് തേങ്ങ പൊതിച്ച് കാമ്പെടുത്ത് നാം വലിച്ചെറിയുകയാണ് പതിവ്. അല്ലെങ്കിൽ, അടുക്കളയിലെ അടുപ്പിൽ എരിഞ്ഞുതീരാനായിരിക്കും വിധി. എന്നാൽ, നാം നിസാരക്കാരനായി കാണുന്ന ഇവൻ ചില്ലറക്കാരനല്ല കെട്ടോ.. ഇന്ന് വിപണി ഭരിച്ചുകൊണ്ടിരിക്കുന്ന വിരുതനാണ് ചിരട്ട.

മൂല്യമേറിക്കൊണ്ടിരിക്കുന്ന ചിരട്ടക്ക് കിട്ടുന്ന വില പോലും ലഭിക്കില്ല പച്ചത്തേങ്ങയ്ക്ക്. അടുത്തിടെ ഒറ്റത്തവണയായി മൂന്നിരട്ടി വിലയാണ് ചിരട്ടക്ക് വർധിച്ചത്. നിലവിൽ ഒരു കിലോ ചിരട്ടയ്ക്ക് വിപണിയിൽ 32 രൂപ മുതൽ 35 രൂപ വരെ മൊത്തക്കച്ചവടക്കാർ നൽകുന്നുണ്ട്. നാട്ടിൻപുറങ്ങളിലെയും മാർക്കറ്റുകളിലേയും ചെറുകിട കച്ചവടക്കാരിൽനിന്നും അന്യസംസ്ഥാനത്തെ മൊത്തക്കച്ചവടക്കാർ കൊണ്ടുപോകുന്നതായാണ് വിവരം. ഓൺലൈൻ സെല്ലിങ് പ്ലാറ്റ്ഫോമുകളായ ആമസോണിലും ഫ്ലിപ്കാർട്ടിലും പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് ഏകദേശം 299 രൂപയോളമാണ് ചിരട്ടയുടെ മോഹവില. അതിനുപുറമേ, ചിരട്ട നിർമിത കരകൗശല വസ്തുക്കൾക്കും 300 മുതൽ 1000 കടന്നിട്ടാണ് പോക്ക്.

അതിർത്തി കടന്ന ചിരട്ട എന്തിന് ഉപയോഗിക്കുന്നു

നമ്മുടെ ഇടയിൽ ചിരട്ടയ്ക്ക് ഉപയോഗമില്ലെങ്കിലും വ്യവസായ മേഖലകളിൽ വൻ ഡിമാന്റാണ്. ആഗോളതലത്തിൽ ചിരട്ട പല ഉൽപന്നങ്ങളുടെയും മുഖ്യചേരുവയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..? പ്രകൃതിദത്തവും പരിസ്ഥിതിസൗഹൃദവുമായ ഉൽപന്നങ്ങൾ നിർമിക്കാൻ പല രാജ്യങ്ങളും വൻകിട കമ്പനികളും ഇന്ന് ചിരട്ട വൻതോതിൽ ഉപയോഗിച്ചുവരുന്നു. ഇത് പ്രധാനമായിട്ടും ഉപയോഗിക്കുന്നത് എന്തിനാണെന്ന് പരിശോധിക്കാം.

  • ഒന്നാമതായി ജല ശുദ്ധീകരണത്തിനായി ചിരട്ട വൻതോതിൽ ഉപയോഗിച്ചുവരുന്നു. കുടിവെള്ള ശുദ്ധീകരണ ഫിൽറ്ററുകളിൽ വെള്ള ശുദ്ധീകരണത്തിന് ലെയറുകളിൽ സമാഹരിക്കാനായി ചിരട്ടക്കരി ഉപയോഗിക്കാറുണ്ട്. ജലത്തിലെ വിഷാംശങ്ങളെയും ദുർഗന്ധങ്ങളെയും ആഗിരണം ചെയ്യാനുള്ള ശേഷിയാണ് ഇതിന് കാരണം. വലിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളടക്കം ചെറിയ ഫിൽറ്ററുകളിൽ വരെ ചിരട്ടക്കരി ഉപയോഗിക്കുന്നതുകൊണ്ടുതന്നെ വൻകിട കമ്പനികൾ ചിരട്ട വാങ്ങുന്നു.
  • സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിൽ പ്രധാന ചേരുവയായി ചിരട്ട പൊടിച്ച് ചേർക്കാറുണെന്ന് കമ്പനികൾ വ്യക്തമാക്കുന്നു. ചിരട്ടകൊണ്ട് നിർമിച്ച ടൂത്ത് പേസ്റ്റ്, ഫേസ് പാക്ക്, ഫേസ് വാഷ് ഇന്ന് വ്യാപകമായി പലരും ഉപയോഗിച്ചുവരുന്നുണ്ട്.
  • ആക്ടിവേറ്റഡ് കാർബൺ നിർമിക്കുന്നതിനാണ് ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നത്. അതിനാൽതന്നെ ഇവിടെയാണ് ചിരട്ടയ്ക്ക് വലിയ ഡിമാന്റ്. ചിരട്ട പ്രത്യേക താപനിലയിൽ കടഞ്ഞെടുത്താണ് ആക്ടിവേറ്റഡ് കാർബൺ നിർമിക്കുന്നത്
  • ഈ പ്രധാന ആവശ്യങ്ങൾക്ക് പുറമേ, പ്ലൈവുഡ് പശ നിറക്കുന്നതിനുള്ള ഫില്ലറുകൾ നിർമിക്കുന്നതിനും കൊതുകുതിരി നിർമിക്കുന്നതിനും ചിരട്ട ഉപയോഗിക്കുന്നുണ്ട്. ഇന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങൾക്ക് പകരമായി ചിരട്ട കൊണ്ടുള്ള പാത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും ചിരട്ടകൊണ്ട് നിർമിക്കുന്നു.

ഇത്രയേറെ ആവശ്യങ്ങളും ഉപകാരങ്ങളും ഉള്ളതുകൊണ്ടുതന്നെയാണ് ആഗോളതലത്തിൽ ചിരട്ട താരമായി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് വെറുതേ പാഴാക്കിക്കളയാതെ ചിരട്ട. ഭദ്രമായി എടുത്തുവെച്ച് ആവശ്യക്കാർ വരുമ്പോൾ കൊടുത്താൽ മാത്രം മതി. കൈകുമ്പിളിൽ പണംനിറഞ്ഞോളും.

Show Full Article
TAGS:agriculture global market chiratta Latest News Price rise 
News Summary - Before you throw it away, remember, Chiratta is not a retailer; demand will increase if it crosses the border
Next Story