Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightതൊലി നീലനിറം, രുചിയിൽ...

തൊലി നീലനിറം, രുചിയിൽ വാനില ഐസ്ക്രീം: വിചിത്രമാണ് ബ്ലൂ ജാവ വാഴപ്പഴം

text_fields
bookmark_border
blue java
cancel

നിരവധി വാഴപ്പഴങ്ങൾ കേരളക്കരയിൽ കൃഷിചെയ്യുന്നുണ്ട്. ചുവപ്പൻ ചെങ്കദളി, മഞ്ഞത്തൊലിയുള്ള പാളയംകോടന്‍, ഞാലിപ്പൂവന്‍, പൂവന്‍, കദളി, നേന്ത്രപ്പഴം എന്നിങ്ങനെ പോകുന്നു വീട്ടുവളപ്പിലും വയലിലും വളരുന്ന വാഴപ്പഴങ്ങളുടെ നീണ്ടനിര. എന്നാൽ, അത്രയധികം ആരും കാണാത്ത കേൾക്കാത്ത ഒരു വാഴപ്പഴം അറിയാമോ..‍? തൊലി നീലനിറത്തിലുള്ള പഴം. രുചിയാണെങ്കിൽ വാനില ഐസ്ക്രീമിന്റേത് പോലെ നാവിൽ വെള്ളമൂറുന്നതും. പേര് ബ്ലൂ ജാവ ബനാന.

തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ അമേരിക്ക, ഹവായ് തുടങ്ങിയിടങ്ങളിലാണ് പ്രധാനമായും ബ്ലൂ ജാവ കൃഷി ചെയ്യുന്നത്. ഐസ്‌ക്രീം ബനാന, നയെ മന്നന്‍, കാരി, കെന്‍ജി തുടങ്ങിയ നാമങ്ങളിലും ഈ വിരുതൻ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലയില്‍ വളരാനിഷ്ടപ്പെടുന്ന വാഴച്ചെടികളില്‍നിന്ന് അല്‍പം വ്യത്യസ്തനാണ് ബ്ലൂ ജാവ ബനാന. തണുത്ത താപനിലയെയും അതിജീവിക്കാന്‍ ഈ തരം വാഴയ്ക്ക് സാധിക്കും. ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍ കായ്ക്കുന്ന ഈ വാഴയിനം 14 അടി വരെ ഉയരംവെക്കും.

ബ്ലൂ ജാവ ബനാന

പഴത്തൊലിയിലെ പ്രത്യേക മെഴുകുപാളി കാരണമാണ് ഇവയ്ക്ക് നീല നിറം ഉണ്ടാകാൻ കാരണം. പഴം പഴുത്തു മൂക്കുന്നതിനൊപ്പം ഈ നീലനിറം പതിയെ മാഞ്ഞു തുടങ്ങുമെന്നും കര്‍ഷകര്‍ പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ബല്‍ബിസിയാന, അക്യൂമിനാറ്റ എന്നീ വാഴകളുടെ സങ്കരയിനമാണ് ഈ വാഴ. സാധാരണ വാഴപ്പഴങ്ങളേക്കാള്‍ കനമുള്ളവയാണ് ഇവ. ഫൈബര്‍, മാന്‍ഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, സെലീനിയം തുടങ്ങിയ മൂലകങ്ങളാല്‍ സമ്പന്നവുമാണ് ബ്ലൂ ജാവ ബനാന.

യു.എസിലെ ഹവായിയിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട് ബ്ലൂ ജാവ. വെറുതെ കഴിക്കാൻ മാത്രമല്ല, ഷേക്കിനും മറ്റും സ്മൂത്തികളിലും ഡെസേര്‍ട്ടുകളിലും കസ്റ്റര്‍ഡുകളിലുമെല്ലാം ഇതുപയോഗിക്കുന്നുണ്ട്. അത്രയധികം രുചിയാണ് ഈ അപൂർവ പഴത്തിന്.

Show Full Article
TAGS:agriculture cultivation vanilla banana tree Farming 
News Summary - Blue skin, vanilla ice cream flavor: The Blue Java banana is strange
Next Story