Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightആ​യി​ര​ങ്ങ​ളു​ടെ

ആ​യി​ര​ങ്ങ​ളു​ടെ അ​മ്മ

text_fields
bookmark_border
ആ​യി​ര​ങ്ങ​ളു​ടെ അ​മ്മ
cancel
Listen to this Article

ഇത് കലഞ്ചോ ലെറ്റിവൈറൻസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഒരു സസ്യമാണ്. ആയിരക്കണക്കിന് കുഞ്ഞുസസ്യങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ് ചെടിക്ക് ഈ പേര് വന്നത്. ഇതിന്‍റെ പല വകഭേദങ്ങൾ ഉണ്ട്.

ഇതൊരു സുക്കുലന്‍റ് കൂടിയാണ്. ഇതിന്‍റെ ഇലകളുടെ അറ്റത്ത് ഒരുപാട് കുഞ്ഞു ഇലകൾ വളർന്നു വരും. ആ ഇലകൾ താഴെ വീണ് വേരുകൾ വന്നു തനിയെ വളർന്നു വരും. സംരക്ഷണം എളുപ്പമുള്ള ഒരു ചെടിയാണിത്. എപ്പോഴും വെള്ളത്തിന്‍റെ ആവശ്യമില്ല.

സുക്കുലന്‍റ് ആയത് കൊണ്ട് തന്നെ വെള്ളം ശേഖരിച്ച് വെക്കാൻ പറ്റും. ചൂടു കാലാവസ്ഥയാണ് ഇഷ്ട്ടം. നല്ല ഡ്രെയിനേജ് ഉള്ള ചെട്ടി നോക്കി എടുക്കുക.

ഗാർഡൻ സോയിൽ, മണൽ, ചകിരിച്ചോർ, പെരിലൈറ്റ്, ചാണക പൊടി എന്നിവ യോജിപ്പിച്ച് നടാനുള്ള മണ്ണ് തയാറാക്കാം. ഈ ചെടി നല്ലൊരു വായു ശുദ്ധീകരിക്കുന്ന ഒന്ന് കൂടിയാണ്. കുഞ്ഞുങ്ങൾ ഉള്ളവരും, വളർത്തു മൃഗങ്ങൾ ഉള്ളവരും സൂക്ഷിക്കണം.

Show Full Article
TAGS:herbal plant Gulf UAE 
News Summary - Kalanchoe letivirens
Next Story