Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightവിഷുക്കണി ഒരുക്കാൻ...

വിഷുക്കണി ഒരുക്കാൻ കണിമത്തൻ

text_fields
bookmark_border
വിഷുക്കണി ഒരുക്കാൻ കണിമത്തൻ
cancel
camera_alt

വൈ​ക്കം കു​ല​ശേ​ഖ​ര​മം​ഗ​ലം ന​ള​ന്ദ​യി​ൽ സു​ന്ദ​ര​ൻ കു​ല​ശേ​ഖ​ര​മം​ഗ​ല​ത്ത് ന​ട​ത്തി​യ ക​ണി​മ​ത്ത​ൻ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം

മ​റ​ൻവ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​സി. ത​ങ്ക​രാ​ജ് നി​ർ​വ​ഹി​ക്കു​ന്നു

മറവൻതുരുത്ത്: വിഷുവിന് കണിയൊരുക്കാൻ കണി മത്തൻ വിളയിച്ച് സുന്ദരൻ നളന്ദ. വൈക്കം കുലശേഖരമംഗലം നളന്ദയിൽ സുന്ദരൻ കർണാടകയിൽ വ്യാപകമായി കൃഷിചെയ്യുന്ന കണിമത്തൻ (ഡിസ്കോ മത്തൻ) പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്താണ് തിളക്കമാർന്ന വിജയം നേടിയത്. കായ്ക്കുമ്പോൾ മഞ്ഞ നിറമുള്ള കണിമത്തൻ മൂപ്പെത്തുമ്പോൾ ഓറഞ്ച് നിറമാകും. 60ാം ദിവസം കായ്ച്ച് 30 ദിവസത്തിനകം മൂപ്പെത്തുന്ന കണ്ണിനും മനസിനും കുളിരു പകരുന്ന കണിമത്തൻ അടുത്ത വർഷം വിപുലമായി കൃഷി ചെയ്യാനാണ് സുന്ദരന്‍റെ തീരുമാനം. 50 വർഷമായി കാർഷിക രംഗത്ത് നിറസാന്നിധ്യമായ സുന്ദരൻ നളന്ദ ലാഭനഷ്‌ടങ്ങൾക്കപ്പുറം കൃഷിയെ നെഞ്ചിലേറ്റിയ കർഷകനാണ്.

കുലശേഖരമംഗലത്ത് പ്ലാക്കത്തറ വിജയന്റെ 64 സെന്റ് പുരയിടത്തിലാണ് കണിമത്തൻ കൃഷി ചെയ്തത്. മറവൻതുരുത്ത് പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെ സമ്മിശ്രകൃഷി നടത്തുന്ന സുന്ദരന് കൃഷി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.വിളവെടുപ്പ് മറൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പി.ആർ. ശരത്കുമാർ, സീമ ബിനു, മറവൻതുരുത്ത് കൃഷി അസിസ്റ്റന്റ് കെ.സി. മനു, കർഷകരായ എ.ഡി. രാജപ്പൻ അരുൺ ഭവനം, സജി തട്ടാന്‍റെതറ, വിജയൻ പ്ലാക്കത്തറ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
TAGS:Agriculuture Pumpkin farming kerala farmer Vishukani latest 
News Summary - Kanimathan to prepare for Vishu Kani
Next Story