റംബുട്ടാൻ കൃഷിക്ക് തുടക്കംകുറിച്ച് കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ്
text_fieldsപ്രതീകാത്മക ചിത്രം
വളാഞ്ചേരി: കോട്ടപ്പുറം മഹല്ല് ജുമാ മസ്ജിദ് വളപ്പിൽ റംബൂട്ടാൻ തൈകൾ വെച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. മസ്ജിദ് കമ്മിറ്റി പൊതുജന പങ്കാളിത്തത്തോടെ 105 തൈകളാണ് വെച്ച് പിടിപ്പിക്കുന്നത്. മഹല്ല് ഇമാം കുഞ്ഞിമുഹമ്മദ് ഫൈസി പ്രാർഥന നിർവഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി പി. ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡൻ്റ് ടി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു.
മഹല്ല് ഖത്തീബ് ഹാഫിള് മുൻഹീം വാഫി, മുദരിസ് അബ്ദുൽ സത്താർ വഹബി, ട്രഷറർ പി.പി. ഹമിദ്, സെക്രട്ടറി എൻ. ഈസ എന്നിവർ സംസാരിച്ചു. മഹല്ല് വൈസ് പ്രസിഡൻ്റ്മാരായ എൻ. കുഞ്ഞിമണി ഹാജി, കെ. കുഞ്ഞുട്ടി ഹാജി, കെ. അബ്ദു റഹിമാൻ ഹാജി, സെക്രട്ടറി മാരായ പി. സൈതാലികുട്ടിഹാജി, കെ. ഷറഫുദീൻ, എ.എസ്. കുഞ്ഞിപ്പ, മഹല്ല് കമ്മറ്റി അംഗങ്ങൾ, മദ്റസ അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ സംബന്ധിച്ചു.


