Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightമഴയില്ലെങ്കിലും പാഷൻ...

മഴയില്ലെങ്കിലും പാഷൻ ഫ്രൂട്ട് വളരും; ഇങ്ങനെ നട്ടാൽ മതി

text_fields
bookmark_border
passion fruit
cancel
camera_alt

പാഷൻ ഫ്രൂട്ട്

ബ്രസീൽ കടന്നെത്തി കേരളത്തിന്റെ മണ്ണിൽ വേരുപിടിച്ച ഫലമാണ് പാഷൻ ഫ്രൂട്ട്. പ്രമേഹം, ക്ഷയം അടക്കമുള്ള രോഗങ്ങൾക്കുള്ള മറുമരുന്നായും മറ്റും കഴിക്കുന്ന ഈ ഫലം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. മഴ ലഭിക്കുന്ന സമയത്ത് നടുന്ന ഫലമാണ് പാഷൻ ഫ്രൂട്ട് എങ്കിലും തുള്ളിനന ഏർപ്പെടുത്തിയും പരിപാലിച്ചാലും കൊണ്ടുനടന്നാൽ ഏത് സമയത്തും പൂത്തുലയുന്ന ഇനമാണ്. എന്നാൽ, കേരളത്തിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം മേയ്-ജൂൺ മാസങ്ങളാണ്. കേരളത്തിന്റെ കലംതെറ്റി പെയ്യുന്ന മഴയിൽ നട്ടാലും ഇത് വളരും. കാരണം, മഴയിൽ തൈകൾക്ക് വേഗത്തിൽ വേരുപിടിക്കാനും നല്ല രീതിയിൽ വളരാനും സാധിക്കും.

നടുന്ന രീതി

വിത്തു മുളപ്പിച്ച തൈകളോ, മൂപ്പെത്തിയ തണ്ടുകൾ മുറിച്ചെടുത്തോ നടാവുന്നതാണ്. ഇന്ന്, മഞ്ഞ പാഷൻ ഫ്രൂട്ട് മാത്രമല്ല പർപ്പിൾ പാഷൻ ഫ്രൂട്ടും അവയുടെ തൈകളും വിപണിയിൽ സുലഭമായി ലഭിക്കും. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ മണ്ണും കുമ്മായവും ഇളക്കി ചേർത്ത് നടീൽ മിശ്രിതം തയാറാക്കണം. എന്നിട്ട് ആ കുഴിൽ തൈ നടണം. ഒരാഴ്ചയ്ക്കു ശേഷം ചാണകപ്പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറയ്ക്കണം. ചാണകത്തിനൊപ്പം കോഴി കാഷ്ഠവും ഇവയ്ക്ക് നല്ല വളമാണ്. ഇത്തരം ജൈവവളങ്ങൾ നൽകുന്നത് വിളവ് വർധിപ്പിക്കും.

മൂന്നോ നാലോ ആഴ്ചകൾ കഴിഞ്ഞ് ചെടി വള്ളിയായി പടരുമ്പോൾ പന്തലോ, വേലിയോ നിർമിച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ്. സീസണാണെങ്കിൽ സാധാരണ മെയ് - ജൂണ്‍, സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് പാഷൻ ഫ്രൂട്ട് അധികവും പൂവിടുന്നത്. തൈകള്‍ വളര്‍ന്ന് എട്ടു മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുന്നത്.

ഒരു വള്ളിയിൽ നിന്ന് ശരാശരി ഏഴുമുതൽ എട്ടുകിലോഗ്രാം കായ്കൾ ലഭിക്കും. നല്ല വിളവ് ലഭിക്കാൻ ഒന്നരവർഷത്തെ വളർച്ച വേണം. പൂക്കൾ കായ്കളാകാൻ മൂന്നുമാസമാണ് പരമാവധി വേണ്ടത്. വയലറ്റ്, മഞ്ഞ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടാണ് കൂടുതലായി കൃഷി ചെയ്യുന്നത്. അതേസമയം കീടരോഗ സാദ്ധ്യതകൾ വളരെ കുറവാണ് ഈ ഫലവൃക്ഷത്തിന്. വിളവെടുപ്പ് കഴിഞ്ഞ് കൊമ്പുകോതൽ നടത്തിയാൽ കൂടുതൽ ശിഖരങ്ങൾ പൊട്ടിമുളയ്ക്കുകയും നല്ല കായ്ഫലം കിട്ടുകയും ചെയ്യും. നല്ല തൈകളാണ് നടുന്നതെങ്കിൽ ഒരു ചെടിയിൽ നിന്നും എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും.

Show Full Article
TAGS:agriculture Latest News passion fruit rainy season Kerala 
News Summary - Passion fruit will grow even without rain; just plant it like this
Next Story