Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightകുന്നിൻ മുകളിൽ...

കുന്നിൻ മുകളിൽ ‘പൊന്ന്’ വിളയിച്ച് അബ്ദുൽ ഗഫൂർ

text_fields
bookmark_border
കുന്നിൻ മുകളിൽ ‘പൊന്ന്’ വിളയിച്ച് അബ്ദുൽ ഗഫൂർ
cancel
camera_alt

അബ്ദുൽ ഗഫൂർ തന്റെ കൃഷിയിടത്തിൽ വിളവെടുത്ത മരച്ചീനിയുമായി

പെരുമണ്ണ: ചാലിയാറിന് തൊട്ടടുത്ത ചെങ്കുത്തായ മലയിൽ അതിജീവനത്തിൻ്റെ കൃഷിയിടമൊരുക്കുകയാണ് അബ്ദുൽ ഗഫൂർ. പെരുമണ്ണ പുറ്റേക്കടവിന് സമീപം പടിഞ്ഞാറക്കര മേത്തൽ അബ്ദുൽ ഗഫൂറാണ് (59) മലമുകളിൽ നേന്ത്രവാഴ കൃഷി ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികാലത്താണ് ഗഫൂർ ജീവിതോപാധിയായി കുന്നിൻ മുകളിൽ മത്സ്യകൃഷി പരീക്ഷിച്ചത്.

60 സെന്റോളമുള്ള സ്വന്തം ഭൂമി തട്ടുകളാക്കി കുഴിയെടുത്ത് വെള്ളം ശേഖരിച്ചാണ് ഗഫൂർ വിവിധ മത്സ്യ ഇനങ്ങൾ കൃഷി നടത്തിയത്. 35000, 15,000 ലിറ്ററുകൾ കൊള്ളുന്ന മഴവെള്ള സംഭരണിയാണ് ഒരുക്കിയത്. മത്സ്യകൃഷിയിലെ വിജയമാണ് ഗഫൂറിനെ വാഴ കൃഷിക്ക് പ്രേരിപ്പിച്ചത്. നൂറിലധികം നേന്ത്രവാഴയും ഇടവിളയായി കപ്പയുമുണ്ട്. വാഴ കുലച്ചു തുടങ്ങുന്നേയുള്ളൂ, പക്ഷേ കപ്പക്ക് നല്ല വിളവ് കിട്ടിയതായി ഗഫൂർ പറയുന്നു.

ജലസേചനത്തിന് ഉപയോഗിക്കുന്ന ഇരു ജല സംഭരണികളിലും ആറ്റുവാള(ആസാം വാള) കൃഷി തുടരുന്നുണ്ട്. ഒരാൾക്ക് കഷ്ടിച്ച് കയറിപ്പോകാവുന്ന വഴിയിയിൽ, കാലൊന്ന് തെന്നിയാൽ വീണ് താഴെ എത്തുന്ന ഒറ്റയടി പാതയാണ് കൃഷിയിടത്തിലേക്ക്. ഈ വഴിയിലൂടെയാണ് രാത്രിയടക്കം ദിവസവും മൂന്നുനേരം ഗഫൂർ കൃഷി പരിപാലനത്തിന് കുന്നിൻ മുകളിൽ എത്തുന്നത്. രാവിലെയും വൈകിട്ടും കൃഷി പരിചരണത്തിനും രാത്രി പന്നി കൂട്ടങ്ങളെ തുരത്താനുമാണ് കുന്ന് കയറുന്നത്. നല്ല വെളിച്ചമുള്ള ടോർച്ച് ഉപയോഗിച്ച് രാത്രി തൊട്ടടുത്ത റബർ തോട്ടത്തിനപ്പുറവും കയറിയാണ് ഗഫൂർ പന്നികളെ തുരത്തുന്നത്.

ചുറ്റിലും പഴയ തുണികൾ കൊണ്ട് മറ കെട്ടിയിട്ടുണ്ട്. ഒപ്പം കുപ്പികൾ മരത്തിൽ കെട്ടിതൂക്കി ശബ്ദമുണ്ടാക്കി ജീവികളെ തുരത്തുന്ന വിദ്യയുമുപയോഗിച്ചിട്ടുണ്ട്. മത്സ്യകൃഷി മാത്രമായിരുന്ന സമയത്ത് മഴ വെള്ളം മാത്രം ആശ്രയിച്ചായിരുന്നു കൃഷി. എന്നാൽ നേന്ത്ര വാഴയും കപ്പയും കൃഷി തുടങ്ങിയതോടെ ഇടക്ക് താഴെ പുരയിടത്തിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കുന്നിൻ മുകളിലെത്തിക്കുന്നുണ്ട്. പെരുമണ്ണയിലെ പുതുമ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായ ഗഫൂർ ജോലിക്കൊപ്പം തന്നെയാണ് അതിജീവനത്തിന്റെ ഈ പച്ചത്തുരുത്തും ഒരുക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kerala farmer Agri News Success Stories 
News Summary - Innovative Hilltop Farming: Abdul Ghafoor’s Inspiring Success in Perumanna
Next Story