Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightകൃഷി ചെയ്ത വരുമാനം...

കൃഷി ചെയ്ത വരുമാനം കൊണ്ട് വാങ്ങിയത് ബെൻസ് കാർ; 18 ഏക്കർ സ്ഥലം പൊന്നാക്കി മാത്തുക്കുട്ടി

text_fields
bookmark_border
കൃഷി ചെയ്ത വരുമാനം കൊണ്ട് വാങ്ങിയത് ബെൻസ് കാർ; 18 ഏക്കർ സ്ഥലം പൊന്നാക്കി മാത്തുക്കുട്ടി
cancel

കൃഷി ചെയ്താൽ എന്ത് ലാഭം എന്ന് വിചാരിച്ച പലരെയും മാറ്റി ചിന്തിപ്പിച്ച് മാതൃകയായിരിക്കുകയാണ് കോട്ടയത്തെ ഒരു യുവ കർഷകൻ. ഉണ്ടായിരുന്ന ഹൈക്ലാസ് ജോലി ഉപേക്ഷിച്ചാണ് ഇതിന് ഇറങ്ങിത്തിരിച്ചത്. എന്നാൽ പിന്നീട് ഖേദിക്കേണ്ടി വന്നില്ല. ആത്മവിശ്വാസം കൈവിടാതെ സ്വന്തമായി കൃഷി ചെയ്ത വരുമാനം കൊണ്ടുതന്നെ ഒരു ആഢംബര കാർ വിലകൊടുത്ത് വാങ്ങി ഈ അച്ചായൻ.

കോട്ടയം മരങ്ങാട്ടുപള്ളി പാലക്കാട്ടുമല തെങ്ങുംതോപ്പിൽ മാത്തുക്കുട്ടി ടോം ആണ് കക്ഷി. ആഡംബര കാർ ബ്രാൻഡുകളിലെ ഉയർന്ന ജോലിയും ലക്ഷങ്ങളുടെ ശമ്പളവും ഉപേക്ഷിച്ച് കാർഷികരംഗത്തേക്ക് കച്ച കെട്ടി ഇറങ്ങിയവനായിരുന്നു മാത്തുക്കുട്ടി. ബി.എം.ഡബ്ല്യു, ജാഗ്വർ, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ആഗോള ബ്രാൻഡുകളിൽ എക്സിക്യൂട്ടീവായി പ്രവർത്തിച്ചുവരുകയായിരുന്നു. പിന്നീട് മനംമാറി രണ്ടുംകൽപിച്ച് 2015ൽ കാർഷികരംഗത്തേക്ക് തിരിഞ്ഞു.

തന്റെ കുടുംബത്തിന്റെ പരമ്പരാഗത കൃഷിഭൂമിയായ 18 ഏക്കർ സ്ഥലം അത്യാധുനിക രീതിയിലുള്ള സംയോജിത ഫാമാക്കി മാറ്റുകയായിരുന്നു ആദ്യം ചെയ്തത്. മൃഗസംരക്ഷണവും മത്സ്യകൃഷിയും വൈവിധ്യമാർന്ന വിളകളും ഉൾപ്പെടുത്തി വിജയം തീർത്ത മാത്തുക്കുട്ടി, കൃഷിയിൽനിന്നുള്ള വരുമാനം കൊണ്ടുതന്നെ പുതിയൊരു മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ് കാർ സ്വന്തമാക്കിയാണ് നാടിന് മാതൃകയാവുകയും ചെയ്തു. കൂടാതെ, കേരള സർക്കാറിന്റെ 2022ലെ മികച്ച യുവ കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ നേടിയിട്ടുമുണ്ട്.

അങ്ങനെ തുടക്കം കുറിച്ചത് ഇന്ന് വലിയൊരു ഫാം ആയി പരിണമിക്കുകയാണുണ്ടായത്. പാലക്കാട്ടുമല തെങ്ങുംതോപ്പിൽ പ്രവർത്തിക്കുന്ന 'ടി.ജെ.ടി ഫാം'. ചുരുക്കിപ്പറഞ്ഞാൽ വിവിധതരം കൃഷികളുടെയും ജീവജാലങ്ങളുടെയും ഒരു സമ്പൂർണ ആവാസവ്യവസ്ഥ മാറിയിരിക്കുകയാണ് 'ടി.ജെ.ടി ഫാം'.

ഫാമിൽ എരുമകൾ, പന്നികൾ, കോഴികൾ, ആടുകൾ, താറാവുകൾ എന്നിവയെ വളർത്തുന്നുണ്ട് മാത്തുക്കുട്ടി. ഫാമിലെ കുളങ്ങളിൽ കട്‌ല, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളെയും കൃഷി ചെയ്തു വരുന്നു. കൂടാതെ, വിവിധതരം നാണ്യവിളകൾക്ക് പുറമെ പച്ചക്കറികളും റംബൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ വിദേശ ഫലവർഗങ്ങളും വേണ്ടുവോളം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

ഫാമിലെ മാലിന്യങ്ങൾ പൂർണമായും സംസ്കരിച്ച് ജൈവ വളങ്ങൾ നിർമിക്കുന്ന സീറോ-വേസ്റ്റ് രീതിയാണ് ടി.ജെ.ടി ഫാമിൽ നടപ്പിലാക്കിയിട്ടുള്ളത്. അതുപോലെ മൃഗങ്ങൾക്കുള്ള തീറ്റയും മറ്റും ഫാമിൽനിന്ന് തന്നെയോ അല്ലെങ്കിൽ സീറോ കോസ്റ്റ് രീതിയിലോ ലഭ്യമാക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, ഉപഭോക്താക്കൾക്കായി നേരിട്ട് മാംസം വിൽക്കുന്നതിനുള്ള കൗണ്ടറും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൃഷി ലാഭകരമല്ലെന്ന പൊതുധാരണ തിരുത്തിയെഴുതാൻ ആധുനിക ബിസിനസ് രീതികളും വിപണന തന്ത്രങ്ങളും ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:agriculture Success Stories Kottayam Farming Sector Benz car 
News Summary - Kottayam Youth Earns Mercedes-Benz Through 18-Acre Integrated Farming
Next Story