സംസ്ഥാന കര്‍ഷക പുരസ്കാരം; പുരസ്കാര നിറവിൽ തുറന്ന ജയിൽ
text_fieldsനെട്ടുകാൽത്തേരി ജയിലിലെ ചീരതോട്ടം
കാട്ടാക്കട: കൃഷി വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച പൊതുമേഖല സ്ഥാപനത്തിനുള്ള പുരസ്കാരം നെട്ടുകാൽത്തേരി തുറന്ന ജയിലിന്. രണ്ട് മേഖലകളിലായി കളിലായി 270 ഏക്കർ വിസ്തൃത്തിയുള്ള ജയിൽ പ്രദേശത്തെ സമ്മിശ്ര കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ, കിഴങ്ങ്, തീറ്റപ്പുല്ല്, മഞ്ഞൾ, റബർ നഴ്സറി, കുരുമുളക്, കശുമാവ്, ഫല വൃക്ഷങ്ങൾ, കരിമ്പ്, കൂൺ അനുബന്ധമായി മത്സ്യം, ആട്, പശു, എരുമ, തേനീച്ച വളർത്തൽ എന്നിങ്ങനെ നീളുന്നു പട്ടിക.
ഡ്രാഗൺ ഫ്രൂട്ട്, വാനില എന്നിവയുടെ കൃഷിയും പ്രത്യേകതയാണ്. കൃഷി ഒരു വരുമാനം എന്നത് മാത്രമല്ല കേന്ദ്രത്തിലെ 350 ഓളമുള്ള അന്തേവാസികൾക്ക് ശാസ്ത്രീയ അറിവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതിനും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഉപജീവനത്തിനും ഉപകരിക്കുന്നതായി കൃഷി ഓഫിസർ ഡിബ്ലു.ആർ. അജിത്സിങ് പറഞ്ഞു. വലിയ പ്രതിസന്ധികൾ അതിജീവിച്ചാണ് തുറന്ന ജയിലിലെ കൃഷിയിൽ വിജയം ഉണ്ടാക്കുന്നതെന്ന പ്രത്യേകതയുണ്ടെന്ന് സൂപ്രണ്ട് എസ്. സജീവ് പറഞ്ഞു.