Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightARTchevron_rightസ്കൂൾ കലോത്സവം: മികച്ച...

സ്കൂൾ കലോത്സവം: മികച്ച ഓൺലൈൻ സമഗ്ര കവറേജിനുള്ള പുരസ്കാരം 'മാധ്യമം' ഓൺലൈൻ ഏറ്റുവാങ്ങി

text_fields
bookmark_border
സ്കൂൾ കലോത്സവം: മികച്ച ഓൺലൈൻ സമഗ്ര കവറേജിനുള്ള പുരസ്കാരം മാധ്യമം ഓൺലൈൻ ഏറ്റുവാങ്ങി
cancel
camera_alt

മികച്ച ഓൺലൈൻ സമഗ്ര കവറേജിനുള്ള പുരസ്കാരം 'മാധ്യമം' ഓൺലൈനിന് വേണ്ടി ചീഫ് സബ് എഡിറ്റർ ഇ.പി. ഷെഫീഖ്, സീനിയർ സബ് എഡിറ്റർമാരായ അനുശ്രീ, ടി.വി. സ്വാലിഹ്, പി.എ. മുഹമ്മദ് റസിലി എന്നിവർ റവന്യൂ മന്ത്രി കെ. രാജനിൽ നിന്ന് ഏറ്റുവാങ്ങുന്നു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമീപം

തൃശ്ശൂർ: 2024 സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച ഓൺലൈൻ സമഗ്ര കവറേജിനുള്ള പുരസ്കാരം 'മാധ്യമം' ഓൺലൈൻ ഏറ്റുവാങ്ങി. കലോത്സവത്തിന്‍റെ പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ. രാജനാണ് പുരസ്കാരം സമ്മാനിച്ചത്.

'മാധ്യമം' ഓൺലൈനിന് വേണ്ടി ചീഫ് സബ് എഡിറ്റർ ഇ.പി. ഷെഫീഖ്, സീനിയർ സബ് എഡിറ്റർമാരായ അനുശ്രീ, ടി.വി. സ്വാലിഹ്, പി.എ. മുഹമ്മദ് റസിലി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

2019ൽ കാസർകോട് കാഞ്ഞങ്ങാട് നടന്ന 60മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച ഓൺലൈൻ സമഗ്ര കവറേജിനുള്ള പുരസ്കാരവും 'മാധ്യമം' ഓൺലൈൻ നേടിയിരുന്നു.

2024 സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മറ്റ് മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്തു. മികച്ച കാമറമാനുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ മീഡിയവണ്ണിലെ ബബീഷ് കക്കോടിയും പുരസ്കാരം ഏറ്റുവാങ്ങി.

മറ്റ് മാധ്യമ പുസ്കാരങ്ങൾ

അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടറായി രാകേഷ് കെ. നായർ മാതൃഭൂമി (കാടിറങ്ങി അവരെത്തി,നിശാഗന്ധി പൂ വിരിയിച്ചു)· മികച്ച റിപ്പോർട്ടർ - പ്രത്യേക ജൂറി പരാമർശം ആകാശ്, മലയാള മനോരമ (തീപ്പാട് മായിച്ച കല),

പി.ബി ബിച്ചു, മെട്രോ വാർത്ത (ഗോത്ര താളം ഹൃത്തിലേറ്റി പഞ്ചാബി സുന്ദരി, അരങ്ങിൽ തീകൊളുത്തി വെള്ളാർമലയുടെ വെള്ളപ്പൊക്കത്തിൽ),

മികച്ച ഫോട്ടോഗ്രാഫർ - സുമേഷ് കൊടിയത്ത്, ദേശാഭിമാനി.

മികച്ച സമഗ്ര കവറേജ് ദേശാഭിമാനി, മാതൃഭൂമി, മലയാള മനോരമ.

മികച്ച കാർട്ടൂൺ ടി.കെ സുജിത്ത്, കേരള കൗമുദി

ഇംഗ്ലീഷ് അച്ചടി മാധ്യമം

മികച്ച റിപ്പോർട്ടർ-ശ്രീ. ശരത് ബാബു ജോർജ്ജ്, ദി ഹിന്ദു,

സോവി വിദ്യാധരൻ- ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

മികച്ച ഫോട്ടോഗ്രാഫർ -വിൻസെന്റ് പുളിക്കൽ, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

മികച്ച സമഗ്ര കവറേജ് -ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്

ദൃശ്യമാധ്യമം അവാർഡുകൾ

മികച്ച റിപ്പോർട്ടർ- രാഹുൽ ജി നാഥ്, മാതൃഭൂമി ന്യൂസ്,

വി.എസ് അനു, ന്യൂസ് മലയാളം.

മികച്ച റിപ്പോർട്ടർ- പ്രത്യേക ജൂറി പരാമർശം ഉമേഷ് ബാലകൃഷ്ണൻ, ട്വന്റി ഫോർ ന്യൂസ്,

അഞ്ജന അജിത്, ന്യൂസ് മലയാളം

മികച്ച ക്യാമറാമാൻ - കെ.ആർ മുകുന്ദൻ., ഏഷ്യാനെറ്റ് ന്യൂസ്

മികച്ച കാമറമാൻ- പ്രത്യേക ജൂറി പരാമർശം - ഷൈജു ചാവശ്ശേരി, ട്വന്റി ഫോർ ന്യൂസ്,

ബബീഷ് കക്കോടി, മീഡിയ വൺ

മികച്ച സമഗ്ര കവറേജ് - ഏഷ്യാനെറ്റ് ന്യൂസ്

മികച്ച സമഗ്ര കവറേജ് - പ്രത്യേക ജൂറി പരാമർശം - ന്യൂസ് മലയാളം

Show Full Article
TAGS:School Kalolsavam 2026 Madhyamam Online 
News Summary - Madhyayam Online received award for the best online comprehensive coverage
Next Story