സബ് ജൂനിയർ കേരള ബാസ്കറ്റ്ബാൾ: കോഴിക്കോടും ആലപ്പുഴയും ജേതാക്കൾ
text_fieldsമികച്ച കളിക്കാരായി തെരഞ്ഞെടുത്ത ആലപ്പുഴയുടെ റെക്‌സൺ ആന്റണിയും കോഴിക്കോടിന്റെ അക്ഷരയും
ആലപ്പുഴ: 50-ാമത് സബ് ജൂനിയർ കേരള സ്റ്റേറ്റ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ ആലപ്പുഴയും ജേതാക്കളായി.
പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളത്തെ (69-18) വീഴ്ത്തിയാണ് കോഴിക്കോട് ജേതാക്കളായത്. കോഴിക്കോടിനെ (67 -48 ) പരാജയപ്പെടുത്തിയാണ് ആലപ്പുഴ (ആൺ) ചാമ്പ്യന്മാരായത്.
മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ എറണാകുളം (53-52) കോട്ടയത്തെ (ആൺ) കീഴടക്കി. തൃശൂരിനെ (38-26) പരാജയപ്പെടുത്തി മലപ്പുറം പെൺകുട്ടികൾ വെങ്കല മെഡൽ കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ ആലപ്പുഴ ടീം
ഏറ്റവും മികച്ച കളിക്കാരായി ആലപ്പുഴയുടെ റെക്‌സൺ ആന്റണിയും പെൺകുട്ടികളിൽ കോഴിക്കോടിനറെ അക്ഷരയും തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന അന്തരിച്ച മാത്യു ഡി ക്രൂസിന്റെ സ്മരണയ്ക്കായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, കാലിക്കറ്റ് (ASAIC) പൂർവ വിദ്യാർഥികളാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. 5,000 രൂപയും ഒരു മെമന്റോയും ഈ അവാർഡിൽ ഉൾപ്പെടുന്നു.
പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ കോഴിക്കോട് ടീം
കേരള ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി ഗ്ലോബൽ പബ്ലിക് സ്‌കൂൾ ചെയർമാൻ പുരക്കൽ ജേക്കബും അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം, ബാബു ജെ. പുന്നൂരാൻ സ്മാരക ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.ജനറൽ കൺവീനർ റോണി മാത്യു, ഓർഗനൈസിങ് സെക്രട്ടറി ജോൺ ജോർജ്, ജ്യോതിനികേതൻ പ്രിൻസിപ്പൽ പോൾ സെൻ കല്ലുപുര തുടങ്ങിയവർ സംസാരിച്ചു.