Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2024 12:30 PM GMT Updated On
date_range 2024-11-26T18:00:06+05:30ദേശീയ സ്കൂൾ ഗെയിംസ് ബാസ്കറ്റ്ബാളിൽ കേരളത്തിന് വെങ്കലം
text_fieldsപട്യാല: പഞ്ചാബിൽ നടന്ന 68-ാമത് ദേശീയ സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബാളില്‍ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെങ്കലം. 90-66ന് ചണ്ഡീഗഡിനെ പരാജയപ്പെടുത്തിയാണ് കേളത്തിന്റെ നേട്ടം. സെന്റ് എഫ്രേംസിൽ നിന്നുള്ള ഇരട്ട സഹോദരങ്ങളായ ജീവൻ കെ.ജോബി (29 പോയിൻറ്), ജിൻസ് കെ.ജോബി (25) എന്നിവരാണ് കേരളത്തിന്റെ മുൻനിര സ്കോറർമാർ.
രാജസ്ഥാനെ കീഴടക്കി പഞ്ചാബാണ് ആൺ-പെൺ വിഭാഗത്തിൽ ചാമ്പ്യന്മാരായത്. ഫൈനലിൽ ആൺ-പെൺ വിഭാഗത്തിൽ യഥാക്രമം 70-46, 60-32 സ്കോറിനാണ് പഞ്ചാബ് സ്വർണം നേടിയത്.
പ്രീ ക്വാർട്ടറിൽ ഒഡീഷയെ 68-43ന് തോൽപ്പിച്ച കേരളം ക്വാർട്ടറിൽ തമിഴ്നാടിനെ 78-74ന് തോൽപ്പിച്ചാണ് സെമിയിലെത്തിയത്. സെമിയിൽ 50-74 എന്ന സ്‌കോറിന് പഞ്ചാബിനോട് അടിയറവു പറയുകയായിരുന്നു.
Next Story