Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBasketballchevron_rightദേശീയ സീനിയർ...

ദേശീയ സീനിയർ ബാസ്കറ്റ്ബാൾ; കേരള ടീമുകൾക്ക് ജയത്തുടക്കം

text_fields
bookmark_border
ദേശീയ സീനിയർ ബാസ്കറ്റ്ബാൾ; കേരള ടീമുകൾക്ക് ജയത്തുടക്കം
cancel
camera_alt

ദേ​ശീ​യ സീ​നി​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് വ​നി​ത വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം-​ഗു​ജ​റാ​ത്ത് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

Listen to this Article

ചെന്നൈ: ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞാ‍യറാഴ്ച ആരംഭിച്ച 75ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ, വനിത ടീമുകൾ ജയത്തോടെ തുടങ്ങി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ വനിതകൾ 91-22ന് ഗുജറാത്തിനെ തറപറ്റിച്ചപ്പോൾ, പുരുഷന്മാർ പശ്ചിമ ബംഗാളിനെ 80-79ന് പരാജയപ്പെടുത്തി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാന സെക്കൻഡിൽ ആരോൺ ബ്ലെസ്സൺ നേടിയ രണ്ട് പോയന്റിലൂടെയായിരുന്നു കേരള പുരുഷന്മാരുടെ ജയം. വനിതകളിൽ ജയലക്ഷ്മി 15 പോയന്റുമായി ടോപ് സ്കോററായി. അക്ഷയ ഫിലിപ്, സൂസൻ ഫ്ലോറന്റീന എന്നിവർ 14 വീതം നേടി. പുരുഷന്മാരിൽ സെജിൻ മാത്യു 23 പോയന്റുമായി ടോപ് സ്കോററായി. ജിഷ്ണു ജി. നായർ 15 പോയന്റ് നേടി.

Show Full Article
TAGS:national senior basketball sports kerala team Women's Team 
News Summary - National Senior Basketball; Kerala teams win
Next Story