Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBasketballchevron_rightബാസ്‌കറ്റ് ബോൾ...

ബാസ്‌കറ്റ് ബോൾ ടൂർണമെന്റ്: തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിന് ഇരട്ടി മധുരം

text_fields
bookmark_border
ബാസ്‌കറ്റ് ബോൾ ടൂർണമെന്റ്: തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിന് ഇരട്ടി മധുരം
cancel
camera_alt

 ഇന്റർ മെഡിക്കോസ് ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ വിജയികളായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ടീം

തിരുവല്ല: തിരുവല്ലയിൽ നടന്ന 15-ാമത് മാർ തിയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിന് ഇരട്ടി മധുരം. വനിതാ ഫൈനലിൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആതിഥേയരായ പുഷ്പഗിരി മെഡിക്കൽ കോളജിനെ (33-19) പരാജയപെടുത്തിയപ്പോൾ ആവേശം നിറഞ്ഞ പുരുഷ ഫൈനലിൽ അവർ തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിനെ ഒറ്റ പോയിന്റ് വ്യത്യാസത്തിൽ (48-47) പരാജയപ്പെടുത്തി കിരീടം നേടി.

മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ കോട്ടയം ഗവ.മെഡിക്കൽ കോളജാണ് ഇരു വിഭാഗത്തിലും ജേതാക്കൾ. വനിതകൾ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജിനെയും (21-15) പുരുഷന്മാർ പുഷ്പഗിരി മെഡിക്കൽ കോളജിനെയും (25-22) തോൽപിച്ച് വെങ്കലം സ്വന്തമാക്കി. പ്രദർശന മത്സരത്തിൽ പുഷ്പഗിരിയിലെ അലുംനി സ്റ്റുഡന്റ്സ്, ഡോക്‌ടർമാരുടെയും പുരോഹിതരുടെയും സംയോജിത ടീമായ മാസ്റ്റേഴ്‌സിനെ (70-43) പരാജയപ്പെടുത്തി.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽനിന്നുള്ള ജെൻ ജോണിയെയും വനിതകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നിഖിത ഡേവിസിനെയും തെരെഞ്ഞെടുത്തു. ദേശീയ താരവും കേരള ടീം ക്യാപ്റ്റനുമായ ജിഷ്ണു ജി. നായർ ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു.

Show Full Article
TAGS:basketball 
News Summary - Thiruvananthapuram medical college won Basketball tournament trophy
Next Story