Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightവനം, വന്യജീവി...

വനം, വന്യജീവി സംരക്ഷണത്തിന് 305.61 കോടി

text_fields
bookmark_border
വനം,  വന്യജീവി സംരക്ഷണത്തിന് 305.61 കോടി
cancel

കോഴിക്കോട് :വനവും വന്യജീവി സംരക്ഷണവും എന്ന മേഖലക്കായി 2025-26 സാമ്പത്തിക വർഷം ആകെ 305.61 കോടി രൂപ വകയിരുത്തി. ഇത് മുൻവർഷത്തേക്കാൾ 27.55 കോടി രൂപ അധികമാണ്. കേന്ദ്ര സഹായമായി 45.47 കോടി രൂപ പ്രതീക്ഷിക്കുന്നു.

ജലസുരക്ഷ മെച്ചപ്പെടുത്തുക, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുക, വനമേഖലയെ ആശ്രയിച്ചു കഴിയുന്ന വിഭാഗങ്ങളുടെ ജീവനും ജീവനോ പാധികൾക്കും സംരക്ഷണം നൽകുക, കാലവസ്ഥാ വ്യതിയാനങ്ങൾക്കെതിരെയുള്ള കവചമായി വനങ്ങളെ നിലനിർത്തി സുസ്ഥിര പരിപാലനം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ മേഖലയിൽ 2025-26 വർഷം ഊന്നൽ നൽകുന്നത്.

മനുഷ്യ-വന്യമൃഗ സംഘർഷ വിവരങ്ങൾ സംബന്ധമായ ശേഖരിച്ച് വേണ്ട നിർദേശങ്ങൾ ഫീൽഡ് തലത്തിൽ നൽകുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനതല കൺട്രോൾ റൂം വനം ആസ്ഥാനത്തും ഡിവിഷൻ തലത്തിൽ 36 ഡി.ഇ.ഒ.സി കളിലും രൂപീകരിച്ചു.

മനുഷ്യ-വന്യ ജീവി സംഘർഷങ്ങൾ ലഘൂകരിച്ച് അതിവേഗം പരിഹരിക്കുന്നതിനായി 2024-25 സാമ്പത്തിക വർഷത്തിൽ 48.85 കോടിയാണ് വകയിരുത്തിയത്. 21.55 കോടി വർധിപ്പിച്ച് 70.40 കോടിയാക്കി ഉയർത്തുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന വർക്കുളള സഹായമായി 2011-16 കാലയളവിൽ 39.52 കോടി രൂപയാണ് വിതരണം ചെയ്തതെങ്കിൽ 2016-21 കാലയളവിൽ 91.36 കോടി രൂപ വിതരണം ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 129.51 കോടി രൂപ ഈ ഇനത്തിൽ സഹായമായി വിതരണം ചെയ്തു.

വിവിധ വനസംരക്ഷണ പ്രവർത്തനങ്ങൾ, വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെട്ട വനസംരക്ഷണ പദ്ധതിക്ക് 25 കോടി രൂപ വകയിരുത്തി. വനസംരക്ഷണ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 50.30 കോടി രൂപയും വകയിരുത്തി.

പ്രോജക്ട് എലിഫൻറ് പദ്ധതിയിൽ ഉൾപ്പെടുത്തി പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആന സങ്കേതങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 3.50 കോടി രൂപ വകയിരുത്തി. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിനായി രണ്ട് കോടി രൂപ വകയിരുത്തി.

Show Full Article
TAGS:kerala budjet 2025 wildlife conservation 
News Summary - 305.61 crore for forest and wildlife conservation
Next Story