Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2025 2:34 AM GMT Updated On
date_range 2025-02-08T08:04:23+05:30അടഞ്ഞുകിടക്കുന്ന വീടുകൾ ഇനി ‘കെ-ഹോംസ് ’
text_fieldsതാമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പ്രയോജനപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതി. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ‘കെ-ഹോംസ്’ എന്ന പേരിൽ നടപ്പാക്കുക. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി. പ്രവർത്തനം വിലയിരുത്തിയശേഷം വ്യാപിപ്പിക്കും. പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തി.
Next Story