Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 7 Feb 2025 5:05 PM GMT Updated On 
 date_range 2025-02-07T22:36:09+05:30ബജറ്റ്: പ്രതികൂല സാഹചര്യത്തിൽ നടത്തിയ മികച്ച ധനമാനേജ്മെന്‍റ് -എം.പി. അഹമ്മദ്
text_fieldsകോഴിക്കോട്: കേരളത്തിന്‍റെ സാമ്പത്തിക പരിമിതിക്കുള്ളിൽനിന്ന് തയാറാക്കിയ മികച്ച ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. റവന്യൂ കമ്മി സംസ്ഥാന ജി.ഡി.പിയുടെ 1.9 ശതമാനമായും ധനകമ്മി 3.16 ശതമാനമായും പരിമിതപ്പെടുത്താൻ കഴിഞ്ഞത് പ്രതികൂല സാഹചര്യത്തിൽ നടത്തിയ മികച്ച ധനമാനേജ്മെന്റിന് തെളിവാണ്.
നികുതി വരുമാനത്തിൽ പതിനായിരം കോടി രൂപയുടെ വർധനയാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം നേടണമെങ്കിൽ നികുതി പിരിവ് കാര്യക്ഷമമാക്കുകയും നികുതി ചോർച്ച തടയുകയും വേണം. എന്നാൽ, അതു സംബന്ധിച്ച തീരുമാനങ്ങളോ നിർദേശങ്ങളോ ബജറ്റ് പ്രസംഗത്തിൽ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story


