Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightപഴയ വാഹനങ്ങൾക്ക്​...

പഴയ വാഹനങ്ങൾക്ക്​ നികുതി കൂട്ടി; വാഹനങ്ങളുടെ വിപണി മൂല്യം ഇടിയും

text_fields
bookmark_border
പഴയ വാഹനങ്ങൾക്ക്​ നികുതി കൂട്ടി; വാഹനങ്ങളുടെ വിപണി മൂല്യം ഇടിയും
cancel

തി​രു​വ​ന​ന്ത​പു​രം: 15​ വ​ർ​ഷം ക​ഴി​ഞ്ഞ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നി​കു​തി​യി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന. 15 വ​ർ​ഷ​ത്തി​നു​ ശേ​ഷം 10,000 രൂ​പ നി​കു​തി​യ​ട​ക്കേ​ണ്ട വാ​ഹ​ന​ത്തി​ന്​ വ​ർ​ധ​ന വ​ഴി 15,000 രൂ​പ​യാ​യി ഉ​യ​രും. മോ​ട്ടോ​ർ സൈ​ക്കി​ൾ, മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, മോ​ട്ടോ​ർ കാ​റു​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം വ​ർ​ധ​ന ബാ​ധ​ക​മാ​ണ്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി​യി​ന​ത്തി​ൽ സ​ർ​ക്കാ​റി​ന്​ 110 കോ​ടി രൂ​പ​യാ​ണ്​ നി​ല​വി​ൽ വ​രു​മാ​നം. വ​ർ​ധ​ന വ​ഴി വ​ർ​ഷം 55 കോ​ടി രൂ​പ അ​ധി​കം ല​ഭി​ക്കും.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ഴി​യു​ണ്ടാ​കു​ന്ന അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച എ​ന്ന നി​ല​യി​ലാ​ണ്​ പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​മാ​ണ്​ ല​ക്ഷ്യം. നി​കു​തി വ​ർ​ധ​ന 15 വ​ർ​ഷം ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ വി​പ​ണി മൂ​ല്യം ഇ​ടി​ക്കും. മോ​ട്ടോ​ർ കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ടി​ച്ച്​ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​ർ, വാ​ഹ​ന​ങ്ങ​ളി​ൽ സാ​ധ​ന വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ തു​ട​ങ്ങി​യ​​വ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ന​ഗ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സ​ർ​വി​സ്​ ന​ട​ത്തു​ന്ന മോ​ട്ടോ​ർ കാ​റു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​വ​യി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും 15 വ​ർ​ഷ​മോ കൂ​ടു​ത​ലോ പ​ഴ​ക്ക​മു​ള്ള​താ​ണ്.

വി​ല കൂ​ടും​തോ​റും ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ത്തി​ന്​ നി​കു​തി​യും കൂ​ടും​​

ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന നി​കു​തി വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ക്കും. നി​ല​വി​ൽ 15 വ​ർ​ഷ​ത്തെ നി​കു​തി​യാ​യി അ​ഞ്ചു ശ​ത​മാ​ന​മാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. 15 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ വി​ല​യു​ള്ള ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ത്തി​ന് വി​ല​യു​ടെ എ​ട്ട്​ ശ​ത​മാ​ന​മാ​യി​രി​ക്കും പു​തി​യ നി​കു​തി. 20 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ​ത്ത്​ ശ​ത​മാ​ന​വും നി​കു​തി​യൊ​ടു​ക്ക​ണം. ബാ​റ്റ​റി വാ​ട​ക​ക്ക്​ ല​ഭ്യ​മാ​കു​ന്ന ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വാ​ഹ​ന വി​ല​യു​ടെ പ​ത്ത്​ ശ​ത​മാ​നം നി​കു​തി ഈ​ടാ​ക്കും. ഇ​തു​വ​ഴി 30 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കു​ക.

Show Full Article
TAGS:Vehicle tax 
News Summary - vehicle tax
Next Story