
വനം, വന്യജീവി സംരക്ഷണം: 281.31 കോടി വകയിരുത്തി
text_fieldsതിരുവനന്തപുരം: വനവും വന്യജീവി സംരക്ഷണത്തിനുമായി 281.31 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇത് മുൻ വർഷത്തേക്കാൾ 30.11 കോടി അധികമാണ്.
വനാതിർത്തികളുടെയും വനപരിധിയിലെ പ്രദേശങ്ങളുടെയും സർവേ, അതിർത്തി തിരിക്കൽ, വനവൽക്കരണ പ്രവർത്തനങ്ങൾ, വനാതിർത്തിയിൽ താമസിക്കുന്ന സമൂഹത്തെ വനസംരക്ഷണത്തിൽ പങ്കാളികളാക്കൽ തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്കായി 26 കോടി രൂപ അനുവദിച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി 10 കോടി രൂപ വകയിരുത്തി.
കൃഷിനാശം, വനാതിർത്തികളിൽ മനുഷ്യർക്കും കന്നുകാലികൾക്കും വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന ജീവഹാനി എന്നിവ പ്രധാന പ്രശ്നങ്ങളാണ്. മനുഷ്യ-വന്യമൃഗ സംഘർഷ മേഖലകളിലെ പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാര പദ്ധതികൾ രൂപപ്പെടുത്താൻ 25 കോടി രൂപ വകയിരുത്തും.
ഇതിൽ ഏഴ് കോടി രൂപ വകയിരുത്തുക വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം നൽകാനാണ്.