അക്ബർ ട്രാവൽസിന്‍റെ നവീകരിച്ച പോർട്ടൽ ആഗസ്റ്റ് 15ന്
text_fieldsആഗോള ഭൂപടത്തിൽ ഇന്ത്യയുടെ വിശ്വസ്ത യാത്രാസുഹൃത്തായ അക്ബർ ട്രാവൽസ് പുതിയ പ്രഖ്യാപനവുമായി രംഗത്ത്.
നിർമ്മിത ബുദ്ധി (AI) തുടങ്ങിയ നൂതന സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് കമ്പനിയുടെ ഏറ്റവും പുതിയ ട്രാവൽ പോർട്ടൽ തയ്യാറാകുന്നത്. വെബ് പോർട്ടലിന്‍റെ പുതിയ പതിപ്പ് ,www.akbartravels.com , ആഗസ്റ്റ് 15ന് സമർപ്പിക്കുമെന്ന് ചെയര്‍മാനും എംഡി കൂടിയായ ഡോ. കെ.വി. അബ്ദുൾ നാസർ പറഞ്ഞു.
ഉപയോക്താക്കൾക്ക് സ്വന്തമായി യാത്രകൾ തിരഞ്ഞെടുക്കാനും, പ്ലാൻ ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും വിവിധ ഉറവിടങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്ന സ്വയം സേവന ഫീച്ചറുകളാണ് പുതിയ പോർട്ടലിന്‍റെ പ്രധാന ഹൈലൈറ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നിന്നാരംഭിച്ച സംരംഭം ഇന്ന് ലോകമെമ്പാടുമുള്ള സേവന ശൃംഖലയായി വളർന്നിരിക്കുകയാണ്. 1978ൽ സ്ഥാപിതമായ അക്ബർ ട്രാവല്‍സ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ നെറ്റ്‌വർക്കായി, 120ല്‍ അധികം IATA അംഗീകൃത ശാഖകള്‍ വഴിയും ആയിരക്കണക്കിന് സബ് ഏജന്റുമാരുടേയും പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
യാത്ര മേഖലയിൽ മാത്രം ഒതുങ്ങാതെ, ഡോ. അബ്ദുൽ നാസറിന്‍റെ ദീർഘ വീക്ഷണം ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ലൊജിസ്റ്റിക്സ് തുടങ്ങി ഇരുപതിലധികം കമ്പനികളില്‍ വ്യാപിച്ചു കിടക്കുകയാണ്.
പൊന്നാനിയിൽ ലോകനിലവാരത്തിലുള്ള ആധുനിക ആശുപത്രി സ്ഥാപിച്ചതിലൂടെ തനതായ സമൂഹസേവന മൂല്യങ്ങളും അക്ബർ ഗ്രൂപ്പ് തെളിയിച്ചിട്ടുണ്ട്. ഗൾഫ് കുടിയേറ്റ കാലത്ത് ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് വിദേശത്ത് പുതിയ സാധ്യതകളിലേക്ക് ചുവടുവെക്കാൻ മാർഗം ഒരുക്കിയതിലും അക്ബർ ട്രാവല്‍സിന്‍റെ പങ്ക് വളരെ വലുതായിരുന്നു.
പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി ട്രാവൽ മേഖലയിലെ മികച്ച ഇടപാടുകൾ ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നായി അക്ബർ ട്രാവല്‍സ് ആഗോളതലത്തിലും മുന്നിലാണ്.