Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightബാങ്ക് പണിമുടക്ക്...

ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; ചർച്ചകളിൽ പുരോഗതിയെന്ന് ജീവനക്കാരുടെ സംഘടനകൾ

text_fields
bookmark_border
ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; ചർച്ചകളിൽ പുരോഗതിയെന്ന് ജീവനക്കാരുടെ സംഘടനകൾ
cancel

ന്യൂഡൽഹി: രാജ്യത്ത് മാർച്ച് 24,25 തീയതികളിൽ നടത്താനിരുന്ന ബാങ്ക് സമരം മാറ്റിവെച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഐ.ബി.എയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം മാറ്റിവെക്കാൻ തീരുമാനിച്ചത്. അഞ്ച് ദിവസത്തെ ജോലിയിൽ ഉൾപ്പടെ അനുഭാവപൂർവമായ സമീപനമുണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.

റിക്രൂട്ട്മെന്റ് അടക്കമുള്ള കാര്യങ്ങളിൽ തുടർ ചർച്ചകൾ ഉണ്ടാവുമെന്നും ഐ.ബി.​എ ഉറപ്പ് നൽകി. കേ​ന്ദ്രസർക്കാറിന്റെ പ്രതിനിധിയും ചർച്ചയിൽ പ​ങ്കെടുത്തിരുന്നു. നിലവിലെ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച ​ജീവനക്കാരുടെ സംഘടനകൾ തുടർ ചർച്ചകൾ ഏപ്രിൽ മൂന്നാംവാരത്തിൽ നടത്തുമെന്നും അറിയിച്ചു. ഈയൊരു സാഹചര്യത്തിൽ മാർച്ച് 24-25 തീയതികളിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റുകയാണെന്നും സംഘടനകൾ വ്യക്തമാക്കി.

Show Full Article
TAGS:bank strike bank unions 
News Summary - Bank strike postponed; employee organizations report progress in talks
Next Story