Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസഹകരണ കാർഷിക...

സഹകരണ കാർഷിക ബാങ്കുകളിലും സംഘങ്ങളിലും വായ്പ, ഈട് വ്യവസ്ഥകളിൽ മാറ്റം

text_fields
bookmark_border
സഹകരണ കാർഷിക ബാങ്കുകളിലും സംഘങ്ങളിലും വായ്പ, ഈട് വ്യവസ്ഥകളിൽ മാറ്റം
cancel

കൽപറ്റ: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ, ബാങ്കുകൾ, ബാങ്കിങ് നിയമത്തിന്റെ പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ വായ്പാ പരിധിയിലും ഈട് വ്യവസ്ഥയിലും മാറ്റം. നിലവിലുള്ള വായ്പയുടെ ഈട് വ്യവസ്ഥകൾ അപര്യാപ്തമായതിനാലാണ് മാറ്റം.

ആറു മാസം വരെ കാലാവധിയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ പരമാവധി 80 ശതമാനവും ആറ് മാസത്തിന് മുകളിൽ ഒരു വർഷംവരെ കാലാവധിയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ 75 ശതമാനവും പരമാവധി വായ്പയായി അനുവദിക്കും.

ചില വായ്പകളുടെ തുക കൂട്ടിയതിനൊപ്പം തിരിച്ചടവ് കാലാവധിയും ദീർഘിപ്പിച്ചതായി സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു ചൊവ്വാഴ്ച ഇറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത്/ നഗരസഭ/ കോർപറേഷനുകളിൽ മൂന്ന് സെന്റ് വരെ ഭൂമിയുള്ളവർക്ക് ഭവന നിർമാണത്തിന് മൂന്നുലക്ഷം വായ്പയെന്നത് അഞ്ച് ലക്ഷമാക്കി. തിരിച്ചടവ് അഞ്ചുവർഷം തന്നെയാണ്.

വായ്പകളിലെ മാറ്റം

  • സ്വയംതൊഴിൽ വായ്പ 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കി.
  • ഭൂസ്വത്ത് വാങ്ങുന്നതിനുള്ള വായ്പയുടെ കാലാവധി 10 വർഷത്തിൽനിന്ന് 15 വർഷമാക്കി.
  • വിദ്യാഭ്യാസ വായ്പ അഞ്ചു ലക്ഷമെന്നത് 10 ലക്ഷമാക്കി. അഞ്ച് വർഷം തിരിച്ചടവ് എന്നത് 10 വർഷമാക്കി.
  • പ്രഫഷനൽ വിദ്യാഭ്യാസ വായ്പാ തുക 20ൽനിന്ന് 30 ലക്ഷമാക്കി.
  • ചികിത്സ-മരണാനന്തര ചെലവുകൾക്കുള്ള വായ്പ 1.50 ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷമാക്കി.
  • ഭവനനിർമാണ വായ്പ 40 ലക്ഷത്തിൽനിന്ന് 50 ലക്ഷമാക്കി. തിരിച്ചടവ് കാലാവധി 20 വർഷമാണ്.
  • വാഹന വായ്പ (ഹെവി വെഹിക്കൾ) 40ൽ നിന്ന് 50 ലക്ഷമാക്കി ഉയർത്തി. ലൈറ്റ് വെഹിക്കിളുകളുടേത് 20ൽനിന്ന് 30 ലക്ഷമാക്കി.
  • ബിസിനസ് വായ്പ (സംരംഭക വായ്പ) 20ൽനിന്ന് 25 ലക്ഷമാക്കി. കുടുംബശ്രീകൾക്കുള്ള വായ്പ 10ൽനിന്ന് 25 ലക്ഷമാക്കി.

സംഘങ്ങൾക്കുള്ള വായ്പ

  • ഒരു കോടിക്ക് മുകളിൽ അഞ്ചുകോടി വരെ നിക്ഷേപമുള്ള സംഘങ്ങൾക്ക് പരമാവധി നൽകുന്ന വായ്പാപരിധി 10ൽ നിന്ന് 15 ലക്ഷമാക്കി.
  • 10 കോടി വരെ നിക്ഷേപമുള്ളവക്ക് 15ൽനിന്ന് 20 ലക്ഷമാക്കി.
  • 25 കോടി വരെയുള്ള സംഘങ്ങൾക്ക് 30ൽനിന്ന് 35 ലക്ഷം രൂപയാക്കി.
  • 50 കോടി വരെയുള്ള സംഘങ്ങൾക്ക് 45ൽ നിന്ന് 50 ലക്ഷമാക്കി.
  • 100 കോടി വരെ നിക്ഷേപമുള്ളവക്ക് 75 ലക്ഷം രൂപ വരെ വായ്പ നൽകും.
  • 100 കോടി രൂപക്ക് മുകളിൽ നിക്ഷേപമുള്ളവക്ക് 100 ലക്ഷം രൂപവരെ വായ്പ.

ഈടുവ്യവസ്ഥ

  • 50,000 രൂപ വരെയുള്ള കാർഷികേതര വായ്പകൾ അംഗങ്ങളുടെ പരസ്പര ജാമ്യത്തിൽ നൽകാം.
  • 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് മതിയായ വസ്തു ഈടോ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റോ വേണം.
  • 10 ലക്ഷത്തിന് മുകളിൽവരുന്ന എല്ലാതരം കാർഷികേതര വായ്പകളും വസ്തു ഈടിന്മേലോ മറ്റ് മതിയായ ജാമ്യം ഉറപ്പുവരുത്തിയോ മാത്രമേ നൽകൂ.
Show Full Article
TAGS:loan limit agricultural loan home loan Business News 
News Summary - Changes in loan limits in agricultural banks
Next Story