Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightവായ്പ പലിശനിരക്കുകളിൽ...

വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ

text_fields
bookmark_border
വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ
cancel
Listen to this Article

ന്യൂഡൽഹി: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരുന്നു. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും. 2026ലെ അവസാനത്തെ പണനയ യോഗമാണ് നടന്നത്. 2025 ഫെബ്രുവരി മുതൽ നാല് യോഗങ്ങളിലാണ് റിസർവ് ബാങ്ക് 1.5 ശതമാനം പലിശനിരക്കിൽ കുറവ് വരുത്തിയിരുന്നു.

ഇന്ത്യയുടെ ജി.ഡി.പി അനുമാനം റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. 7.4 ശതമാനമായാണ് ജി.ഡി.പി അനുമാനം ഉയർത്തിയത്. രാജ്യത്ത് വിലക്കയറ്റം മേലോട്ട് കുതിക്കുകയാണെന്ന് വിലയിരുത്തിയ ആർ.ബി.ഐ പണപ്പെരുപ്പ അനുമാനവും ഉയർത്തി.

കേരളത്തിൽ സ്വർണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,965 രൂപയായി കുറഞ്ഞു. പവന്റെ വില 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില 91,800 രൂപയായും 14 കാരറ്റിന്റെ വില 71,480 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞിരുന്നു.

ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളറിന്റെ കുറവുണ്ടായത്. 4824 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 2.02 ശതമാനത്തിന്റെ ഇടിവാണ് ഇന്നുണ്ടായത്. ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. രണ്ടാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലാണ് ഡോളർ വ്യാപാരം നടത്തുന്നത്.

Show Full Article
TAGS:RBI repo rate Business News 
News Summary - RBI keeps key lending rates unchanged at 5.25%
Next Story