നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ നിലനിർത്തി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. 5.5 ശതമാനമായി റിപ്പോ നിരക്ക് തുടരും. ആഗോള വ്യപാരരംഗത്തെ പ്രതിസന്ധിയും ജി.എസ്ളടി കുറച്ചതുമെല്ലാം പരിഗണിച്ചാണ് ആർ.ബി.ഐയുടെ തീരുമാനം. മൂന്ന് ദിവസത്തെ യോഗത്തിനൊടുവിൽ ആർ.ബി.ഐ ഗവർണർ സഞ്ജ് മൽഹോത്രയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
വാണിജ്യബാങ്കുകൾക്ക് കേന്ദ്രബാങ്ക് വായ്പകൾ നൽകുമ്പോൾ ചുമത്തുന്ന നിരക്കായ റിപ്പോ നിരക്കിൽ ഈ വർഷം 100 ബേസിക് പോയിന്റിന്റെ കുറവ് ആർ.ബി.ഐ വരുത്തിയിരുന്നു. ആഗസ്റ്റിൽ യു.എസ് താരിഫും ഇന്ത്യയുടെ ആഭ്യന്തര സമ്പദ്‍വ്യവസ്ഥയും പരിഗണിച്ച് മാത്രമേ പലിശനിരക്കിൽ തീരുമാനമെടുക്കുവെന്ന് ആർ.ബി.ഐ പറഞ്ഞിരുന്നു. ഇത് തന്നെയാണ് നിരക്ക് കുറക്കുമ്പോൾ ആർ.ബി.ഐ പരിഗണിച്ചത്.
തിരിച്ചു കയറി സ്വർണം; വിലയിൽ വൻ കുതിപ്പ്, വീണ്ടും റെക്കോഡ് കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസം വൈകുന്നേരം വില കുറഞ്ഞതിന് പിന്നാലെ സ്വർണം തിരിച്ച് കയറുകയായിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 10,875 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്. പവന് 880 രൂപയുടെ വർധനവുണ്ടായി. ഇതോടെ പവന്റെ വില 87,000 രൂപയായി ഉയർന്നു.
ആഗോളവിപണിയിലും സ്വർണവില ഉയർന്നു. യു.എസ് ഷട്ട്ഡൗണിനെ തുടർന്നുള്ള ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തിയതോടെയാണ് വില ഉയർന്നത്. സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,872.87 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഉയർന്ന് 3,901.40 ഡോളറായും ഉയർന്നു.
റെക്കോഡുകൾ തിരുത്തി മുന്നേറിയ സ്വർണ വിലയിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ഇടിഞ്ഞിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയുമായി