ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ സൂക്ഷിക്കുക, നവംബർ ഒന്ന് മുതൽ പിഴ
text_fieldsമുംബൈ: വിവിധ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് നവംബർ ഒന്നു മുതൽ ചാർജ് വർധനന പ്രഖ്യാപിച്ച് എസ്.ബി.ഐ കാർഡ്. ചാർജ് പുതുക്കുന്ന കാര്യം കൃത്യ സമയത്ത് അറിഞ്ഞില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് പല ഇടപാടുകൾക്കും അധിക പണം നൽകേണ്ടിവരും.
വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകൾക്കും വാലറ്റ് ഉപയോഗിക്കുന്നതിനുമാണ് ഇത്തവണ കമ്പനി ചാർജ് വർധിപ്പിക്കുന്നത്. അതായത് ക്രെഡ്, ചെക്, മൊബിക്വിക് തുടങ്ങിയ തേഡ് പാർട്ടി ആപ്പുകളിലൂടെ വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകൾ നടത്തിയാൽ ഒരു ശതമാനം ചാർജ് ചുമത്തും. അതേസമയം, സ്കൂളുൾ, കോളജ്, സർവകലാശാല വെബ്സൈറ്റുകളിലൂടെയും പി.ഒ.എസ് മെഷിനിലൂടെയും നേരിട്ട് പണമടച്ചാൽ ചാർജ് ചുമത്തുകയില്ല. 1000 രൂപക്ക് മുകളിലുള്ള എല്ലാ വാലറ്റ് ലോഡ് ഇടപാടുകൾക്കുമായിരിക്കും ചാർജ് ബാധമാകുക.
പണമില്ലാത്തത് കാരണം ഓട്ടോ-ഡെബിറ്റ്, അല്ലെങ്കിൽ സാധാരണ ഇടപാട് നിരസിക്കപ്പെട്ടാൽ 250 രൂപ ഡിസ്ഹോണർ ഫീ ചുമത്തും. അതുപോലെ ചെക്ക് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ അടക്കുന്നവരിൽനിന്ന് 200 രൂപ ചെക്ക് പെയ്മെന്റ് ഫീസും ഈടാക്കും. എ.ടി.എം മെഷിനിൽനിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചാൽ 2.5 ശതമാനം ഫീസ് നൽകണം. മിനിമം 500 രൂപയെങ്കിലും പിൻവലിച്ചാൽ മാത്രമേ ഇത്രയും ഫീസ് നൽകേണ്ടതുള്ളൂ. ഇത്തണ കാർഡ് റീപ്ലേസ്മെന്റിനും ഫീസ് ചുമത്താൻ എസ്.ബി.ഐ കാർഡ് തീരുമാനിച്ചിട്ടുണ്ട്. ഓറം കാർഡുകൾക്ക് 1,500 രൂപയും മറ്റുള്ള കാർഡുകൾക്ക് 100 മുതൽ 250 രൂപ വരെയായിരിക്കും ഫീസ്. ക്രെഡിറ്റ് കാർഡ് ലേറ്റ് പേയ്മെന്റിനും ചാർജ് കുത്തനെ വർധിപ്പിച്ചിട്ടുണ്ട്.
500 മുതൽ 1,000 രൂപ വരെ : പിഴ 400 രൂപ
1,000 – 10,000: 750 രൂപ
10,000 –25,000: 950
25,000 – 50,000: 1,100
50,000 ത്തിന് മുകളിൽ തുകക്ക്: 1,300 രൂപയും പിഴ ചുമത്തും.
തുടർച്ചയായ രണ്ട് തവണ ക്രെഡിറ്റ് കാർഡ് ബിൽ അടക്കാൻ വൈകിയാൽ 100 രൂപ അധികം ഫീസ് നൽകണം.