സാങ്കേതിക തകരാർ എസ്.ബി.ഐ യു.പി.ഐ സേവനങ്ങൾ തടസപ്പെട്ടു; മുന്നറിയിപ്പുമായി ബാങ്ക്
text_fieldsന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എസ്.ബി.ഐ യു.പി.ഐ സേവനങ്ങൾ തടസപ്പെട്ടു. യു.പി.ഐ പേയ്മെന്റുകൾ നടത്താൻ തടസ്സം നേരിടുകയാണെന്ന് ഉപഭോക്താക്കൾ വ്യാപക പരാതി ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തതയുമായി എസ്.ബി.ഐ തന്നെ രംഗത്തെത്തി.
സാങ്കേതിക തകരാർ മൂലം യു.പി.ഐ സേവനങ്ങൾക്ക് തടസ്സം നേരിട്ടുവെന്നും നാലേകാലോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും എസ്.ബി.ഐ എഫ്.ബി കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ എസ്.ബി.ഐ അറിയിച്ച സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും യു.പി.ഐ സേവനങ്ങൾക്ക് തടസ്സം നേരിടകയാണെന്ന് പരാതിയുണ്ട്.
സെർവർ തകരാർ മൂന്നരക്കുള്ളിൽ പരിഹരിക്കുമെന്നായിരുന്നു എസ്.ബി.ഐയുടെ ആദ്യ അറിയിപ്പ്. എന്നാൽ, സമയം കഴിഞ്ഞിട്ടും സേവനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയാതിരുന്നതോടെയാണ് നാലേകാലിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ബാങ്ക് അറിയിച്ചത്. എന്നാൽ, ഈ സമയപരിധി കഴിഞ്ഞിട്ടും എസ്.ബി.ഐ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടില്ല.