ഡിവിഡി വാടകക്ക് നൽകുന്ന ചെറിയ ബിസിനസിൽ തുടങ്ങി, ഇന്ന് കോടിക്കണക്കിന് സബ്സ്ക്രൈബർമാരുള്ള ഒടിടി പ്ലാറ്റ് ഫോം; ലേറ്റ് ഫീ വമ്പൻ സാമ്രാജ്യത്തിനു കാരണമായ കഥ
text_fieldsഇലോൺ മസ്ക് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. അത് ട്രംപിന്‍റെ പേരിലല്ല, മറിച്ച് നെറ്റ്ഫ്ലിക്സിന്‍റെ ആഗോള സ്ട്രീമിങിനെ നേരിട്ട് ആക്രമിച്ചുകൊണ്ടാണ്. തന്‍റെ അനുയായികളോട് നെറ്റ്ഫ്ലിക്സ് സബസ്ക്രിപ്ഷൻ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് മസ്ക്. ഇതോടെ നെറ്റ്ഫ്ലിക്സിന്‍റെ ഓഹരി 2.4 ശതമാനമായി ഇടിഞ്ഞു. ട്രാൻസ് ജന്‍റർ കഥാപാത്രത്തെ അവതരിപ്പിച്ച അനിമേറ്റഡ് നെറ്റ്ഫ്ലിക്സ് ഷോയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നു വന്നത്. പറഞ്ഞു വരുന്നത് ഇലോൺ മസ്കിനെക്കുറിച്ചല്ല, മറിച്ച് നെറ്റ് ഫ്ലിക്സിനെക്കുറിച്ചാണ്.
1997കളിൽ സിഡികളും ഡിവിഡികളും വാടകക്ക് കൊടുക്കുന്ന ബിസിനസ്സ് വ്യാപകമായിരുന്നു. റീഡ് ഹാസ്റ്റിങ്സ് ഒരിക്കൽ ഒരുസിനിമാ കാസറ്റ് വാടകക്കെടുത്തിട്ട് തിരികെ നൽകാൻ മറന്നു പോയി.ആറാഴ്ച കഴിഞ്ഞ തിരികെ നൽകിയപ്പോൾ 40 യു.എസ് ഡോളർ ലേറ്റ് ഫീയായി റീഡിൽ നിന്ന് കടക്കാരൻ വാങ്ങി. ഇവിടെ നിന്നാണ് നെറ്റ് ഫ്ലിക്സിന്‍റെ ചരിത്രം തുടങ്ങുന്നത്.
ഒരിക്കൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ റീഡിന്‍റെ മനസ്സിൽ ലേറ്റ് ഫീയെ കുറിച്ചോർമ വന്നു. ജിം സബ്സ്ക്രപ്ഷൻ പോലെ ആളുകൾക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട സിനിമകൾ കാണാൻ ഒരു പ്ലാറ്റ്ഫോം എന്ത് കൊണ്ട് രൂപീകരിച്ചുകൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. ഇങ്ങനെയാണ് നെറ്റ്ഫ്ലിക്സ് രൂപം കൊള്ളുന്നത്.
ഡിവിഡി വാടകക്ക് കൊടുക്കുന്ന ചെറിയ ബിസിനസ് തുടങ്ങിയ ശേഷം റീഡ് അത് വലിയ ഒടിടി പ്ലാറ്റ്ഫോമായി മാറ്റി. 2017 ജനുവരി 16നാണ് റീഡ് തന്‍റെ കമ്പനി ലോഞ്ച് ചെയ്തത്. ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ 3 ലക്ഷത്തിലധികം സബസ്ക്രൈബർമാർ നെറ്റ് ഫ്ലിക്സിനുണ്ടായി. ഇന്ന് 277 മില്യനിലധികം സബ്സ്ക്രൈബർമാരാണ് നെറ്റ്ഫ്ലിക്സിനുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ സബ്സക്രൈബർമാരുള്ള ഒടിടി പ്ലാറ്റ്ഫോമും നെറ്റ്ഫ്ലിക്സ് തന്നെ. ഫോബ്സ് പട്ടിക പ്രകാരം 240 ബില്യൻ യു.എസ് ഡോളറാണ് കമ്പനിയുടെ ഇന്നത്തെ മൂല്യം.